Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2025 20:38 IST
Share News :
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ വയോജനങ്ങൾക്കുള്ള ആയുർവേദ മരുന്നുവിതരണ പദ്ധതിയായ വയോമിത്രം പദ്ധതിയുടെ ഉദ്‌ഘാടനവും പത്താമത് ആയുർവേദ ദിനാചരണവും നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം നിർവഹിച്ചു. വൈക്കം ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകൾ വഴി നടപ്പിലാക്കുന്ന പദ്ധതിയിൽ , ചെമ്പ് ഗ്രാമപഞ്ചായത്തിൽ ആയുർവേദ ദിനാചരണത്തോടൊപ്പം മരുന്ന് വിതരണം നടത്തിയത്. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. കെ രമേശൻ ആയുർവേദ ദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ ശീമോൻ, ജസീല നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ. വിദ്യ വി. എസ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വൈക്കം ഏരിയയുടെ സഹകരണത്തോടെ നടത്തിയ ബോധവത്കരണ ക്ലാസ് നയിച്ചു.
Follow us on :
Tags:
More in Related News
Please select your location.