Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിശ്വസിക്കാനാവാതെ സഖാക്കളും പ്രവർത്തകരും; ഏവിആർ കോട്ടയത്തെ പാർട്ടി ഓഫീസിലേക്ക്

22 Feb 2025 12:20 IST

CN Remya

Share News :

കോട്ടയം: താൻ നടന്ന് വന്ന വഴികളിലൂടെ ഏവിആറിൻ്റെ അവസാന യാത്ര. കൂടിനിൽക്കുന്ന പാർട്ടി നേതാക്കളുടെ കണ്ഠമിടറുന്ന ലാൽസലാം വിളിക്ക് കാതോർക്കാതെ ഏവിആർ പാർട്ടി ഓഫീസിലേക്ക്. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസലിന്‍റെ മൃതദേഹം വഹിച്ച വാഹനവ്യൂഹം നെടുമ്പാശേരിയിൽനിന്നും കോട്ടയത്തെ പാർട്ടി ഓഫീസിലേക്ക് എത്തിച്ചത്. രാവിലെ ഏഴരക്ക് ചൈന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ച മൃതദേഹം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എറണാകുളം ജില്ലാ സെക്രട്ടറി സി.എം മോഹനൻ, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്നാണ് ഏറ്റുവാങ്ങിയത്.

മൃതദേഹം കോട്ടയത്ത് ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിച്ച് പൊതുദർശനത്തിന് വച്ചു തുടർന്ന് ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടാവും. മുതിർന്ന സിപിഎം നേതാക്കള്‍ അന്തിമോപചാരം അർപ്പിക്കും. സംസ്കാരം നാളെ നടക്കും.

Follow us on :

More in Related News