Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വധശ്രമം:പ്രതി അറസ്റ്റിൽ

04 Apr 2025 20:07 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ഫോക്കസ് സ്കൂൾ പരിസരത്ത് കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ സിദ്ധിഖ് മകൻ അജ്മലി(28)നെ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.ബുധനാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.തൊട്ടാപ്പ് കേന്ദ്രീകരിച്ച് വളർന്നുവരുന്ന ലഹരി സംഘമാണ് സംഭവത്തിന് പിന്നിൽ.ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെയാണ് കൈയ്യിലിരുന്ന കത്രിക ഉപയോഗിച്ച് കൂട്ടുകാരനായ വെങ്കിടങ്ങ് മതിലകത്ത് വീട്ടിൽ നസീർ മകൻ നിസാമുദ്ദീ(24)നെ പ്രതി അജ്മൽ ശരീരത്തിൽ പല ഭാഗങ്ങളിലായികുത്തിയിറക്കിയത്.ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആവലാതിക്കാരൻ ചികിത്സ തുടരുന്നതിനിടെ പ്രതിയെ പേടിച്ച് ആശുപത്രിയിൽ നിന്നും ഇറങ്ങി ഓടിപോവുകയായിരുന്നു.എറണാകുളം സെൻട്രൽ സ്റ്റേഷനിൽ റിപോർട്ടായ കൊലപാതകം,കവർച്ച,മോഷണം,കഞ്ചാവ് വിൽപനക്കായി സൂക്ഷിച്ചത് ഉൾപ്പെടെ 15 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് അജ്മൽ.സംഭവം നടന്ന ഉടനെ ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നിർദ്ദേശപ്രകാരം ചാവക്കാട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.തൊട്ടാപ്പ് സുനാമി കോളനി കേന്ദ്രീകരിച്ച് ലഹരി വില്പനയും ഉപയോഗവും നടത്തുന്ന സംഘങ്ങളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ചെന്നൈയിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് നിന്നിരുന്ന പ്രതിയെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് ശക്തമായ നിരീക്ഷണമാണ് ഈ മേഖലയിൽ നടത്തിവരുന്നത്.എസ്ഐ ശരത് സോമൻ,സിപിഒമാരായ ഇ.കെ.ഹംദ്,സന്ദീപ് എങ്ങണ്ടിയൂർ,രജനീഷ്,രജിത്ത്,ശിവപ്രസാദ്,റോബർട്ട് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Follow us on :

More in Related News