Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അസം റൈഫിൾസ് എക്സ്-സർവീസ്‌മെൻ അസോസിയേഷൻ ജനറൽ ബോഡി യോഗവും കുടുംബ സംഗമവും

11 Apr 2026 19:43 IST

PALLIKKARA

Share News :

അസം റൈഫിൾസ് എക്സ്-സർവീസ്‌മെൻ അസോസിയേഷൻ മലപ്പുറം ജില്ലാ ജനറൽ ബോഡി യോഗവും കുടുംബ സംഗമവും അരിയല്ലൂർ അശ്വതി ഗാർഡനിൽ വെച്ച് നടന്നു. റിട്ട.കേണൽ അച്ചുതൻ നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുകുമാരൻ അധ്യക്ഷത വഹിച്ചു. തുല്യ തൊഴിലിന് തുല്യവേതനം എന്ന ആശയത്തിന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അറീവ നാഷണൽ ജോയിന്റ് ട്രഷറർ എം. ഹരിദാസൻ മുഖ്യാതിഥിയായിരുന്നു. കെ.ചന്ദ്രൻ, കെ.സേതുമാധവൻ, എം.ഹരിദാസ്, ടി.കെ.ബാബുകുമാർ, തലാശ്ശേരി ശശിധരൻ, കെ.ശിവരാജൻ, കെ.വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Follow us on :

More in Related News