Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 18:02 IST
Share News :
ചാലക്കുടി:
എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ,പോൾ വാൾട്ട് മൽസരത്തിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് സീനിയർ , ജൂനിയർ വിഭാഗങ്ങളിൽ മൽസരത്തിനിറങ്ങുന്ന
വി.ആർ. പുരം നിവാസികളായ ആബേൽ ബിനോയിയും,
ആൻഡ്രിയോ ഡിക്സനും , സ്വന്തമായ് പോളും ബെഡും പരിശീലനത്തിനുള്ള സൗകര്യം ഇല്ലാതെ പ്രയാസപ്പെടുന്നു.
വി.ആർ. പുരം ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ +2 വിദ്യാർത്ഥിയായ ആബേൽ 3 വർഷമായി തുടർച്ചയായി സംസ്ഥാന മൽസരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർത്ഥിയാണ്.
ഈ വിദ്യാലയത്തിലും പോൾ വാൾട്ടിനുള്ള പോളോ ബെഡോ പരിശീലകനോ ഇല്ല.
ജില്ലാതല മൽസരത്തിൽ ഒന്നാം സ്ഥാനത്തോടെയാണ് ആബേൽ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
കോട്ടാറ്റ് സെൻ്റ് ആൻ്റണീസ് സ്കൂളിൽ 10-ാം ക്ലാസ്സിൽ പഠിക്കുമ്പോഴും , കഴിഞ്ഞ വർഷം
+1 ന് കോഴിക്കോടുള്ള സ്കൂളിൽ പഠിക്കുമ്പോഴും സംസ്ഥാന തലത്തിൽ മൽസരിച്ച ആബേൽ
4 ഉം 6 ഉം സ്ഥാനങ്ങളിൽ എത്തിയിരുന്നു.
മൽസരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ കുത്തി ചാടാനുള്ള പോൾ സ്വന്തമായി കൊണ്ടു ചെല്ലണം എന്നതാണ് നിയമം.
ഫൈബറിൻ്റെ പോളിന്
ചുരുങ്ങിയത് ഒരു ലക്ഷം രൂപയിലധികമാണ് വില.
ഓരോ വിദ്യാർത്ഥിയുടേയും തൂക്കത്തിനനുസരിച്ച് പോളിൻ്റെ തരത്തിലും വ്യത്യാസം ഉണ്ട്.
അതുകൊണ്ട് തന്നെ ഒരു സ്ഥാപനത്തിൽ ഒരു പോൾ ഉണ്ടായാൽ പോലും
മറ്റ് എല്ലാവർക്കും ഇത് ഉപയോഗിക്കാൻ കഴിയില്ല.
8-ാം തിയ്യതി നടക്കുന്ന മൽസരത്തിൽ പങ്കെടുക്കാൻ ആബേൽ പോകുന്നത് ഫൈബർ പോൾ ഇല്ലാതെയാണ്.
വാർഡ് കൗൺസിലർമാരുടേയും സ്കൂൾ അധികൃതരുടേയും ആവശ്യം പരിഗണിച്ച് കോട്ടാറ്റ് സ്കൂൾ അനുവദിച്ചു തന്ന പഴയ സ്റ്റീൽ പോളാണ് ആബേൽ ഇത്തവണ മൽസരത്തിനായ് കൊണ്ടുപോകുന്നത്. ആബേലിന്
പരിശീലനത്തിന് ബെഡും സൗകര്യവും അനുവദിച്ചു തന്നത് കാർമ്മൽ സ്കൂൾ പ്രിൻസിപ്പാൾ
ഫാ. ജോസ് താണിക്കലാണ്.
കോട്ടാറ്റ് സ്കൂളിൽ പഠിക്കുന്ന ആൻഡ്രിയോക്ക്, സ്കൂളിൽ അടുത്ത കാലത്ത് വാങ്ങിയ ഫൈബർ പോൾ സ്വന്തമായ് കൊണ്ടു പോകാൻ സാധിക്കുമെങ്കിലും,
ഇവിടെ ബെഡ് ഇല്ലാത്തത്തിനാൽ പരിശീലനത്തിന് സൗകര്യമൊരുക്കി കൊടുത്തത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ്.
1.50 ലക്ഷം രൂപയിലേറെ ചിലവു വരുന്നതാണ് പോൾവാൾട്ടിനുള്ള ബെഡ്.
സാധാരണ കുടുംബങ്ങളിലെ ഇത്തരം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയങ്ങളിൽ മിടുക്കരായ വിദ്യാർത്ഥികൾ ഉണ്ടെങ്കിലും, ഇവർക്കുള്ള അടിസ്ഥാന സൗകര്യവും പരിശീലകരും ഇല്ലാത്തത്, ഇവരുടെ വളർച്ചക്ക് വലിയ തടസ്സം ഉണ്ടാകുന്ന അവസ്ഥയാണ്.
ഇക്കാര്യത്തിൽ ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് വാർഡ് കൗൺസിലർമാരായ ഷിബു വാലപ്പനം, ആലീസ് ഷിബുവും, ജോർജ്ജ് തോമാസും MLA യോട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ, ഈ വർഷം തന്നെ വി.ആർ. പുരം സ്കൂളിലേക്ക് ഫൈബർ പോളും, കോട്ടാറ്റ് സ്കൂളിലേക്ക് ബെഡും ലഭ്യമാക്കുന്നതിനുള്ള തുക MLA ഫണ്ടിൽ നിന്നും അനുവദിക്കുമെന്ന് സനീഷ് കുമാർ ജോസഫ് അറിയിച്ചു.
ഏകദേശം 3 ലക്ഷം രൂപ ഇതിന് ചിലവ് വരും.
പ്രതിസന്ധികൾക്കിടയിലും മറ്റുള്ളവരുടെ സഹായത്താൽ സംസ്ഥാന തല മൽസരത്തിൽ പങ്കെടുത്ത്, വിജയത്തിൻ്റെ ഉയർച്ചകൾ താണ്ടാൻ ഈ മക്കൾക്ക് കഴിയട്ടെ എന്നാണ് നാട്ടുക്കാരുടെ പ്രാർത്ഥന:
Follow us on :
Tags:
More in Related News
Please select your location.