Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനപ്രതിനിധിയുടെ വീടിന് സമീപം ഇഴഞ്ഞ് നടന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.

05 Jan 2026 09:32 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ജനപ്രതിനിധിയുടെ വീടിന് സമീപം ഇഴഞ്ഞ് നടന്ന കൂറ്റൻ പെരുമ്പാമ്പിനെ ഒടുവിൽ സർപ്പ ടീം പിടികൂടി. കോട്ടയം ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷൻ അംഗം

എം.കെ രാജേഷിന്റെ തലയോലപ്പറമ്പ് വടകര സി എസ് ഐ പള്ളിക്ക് സമീപമുള്ള വീടിനടുത്ത് നിന്നാണ് 6 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. പളളിക്ക് സമീപം വഴി ഞായറാഴ്ച രാത്രി 10 മണിയോടെ വന്ന കാൽനടയാത്രക്കാരാണ് പെരുമ്പാമ്പ് റോഡരികിൽ കിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് സർപ്പ ടീം അംഗം അരയൻകാവ് സ്വദേശി പി.എസ്.സുജയ് ഉടൻ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു.

Follow us on :

More in Related News