Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2025 19:58 IST
Share News :
തലയോലപ്പറമ്പ്: സമൂഹത്തിൽ യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന മാരക ലഹരി ഉപയോഗത്തിന് തടയിടുന്നതിനും
ഇത്തരം വിപത്തിൽ നിന്നും വിദ്യാർഥികളെയും യുവജനങ്ങളെയും പിൻതിരിപ്പിച്ച് അവരെ കായിക ലഹരിയിൽ എത്തിക്കുന്നതിനുമായി യൂത്ത് കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്തു. മത്സരങ്ങളുടെ
കിക്കോഫ് കർമ്മം തലയോലപ്പറമ്പ് പോലീസ് എസ് എച്ച് ഒ വിപിൻ ചന്ദ്രൻ നിർവഹിച്ചു. ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ ഷിബു, മണ്ഡലം പ്രസിഡൻ്റ് കെ. ഡി ദേവരാജൻ ,കെ.കെ ഷാജി, എം.വി മനോജ്, എം.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സമ്മാനദാനവും ഡി.സി.സി. വൈസ് പ്രസിഡന്റ് ചിന്തു കുര്യൻ ജോയ് നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സീതു ശശിധരൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യൂ, നേതാക്കളായ കെ.കെ കൃഷ്ണകുമാർ, മോനു ഹരിദാസ്, രാഹുൽ പൊക്കനേഴം, നന്ദുഗോപാൽ, നിഖിൽ പൊന്നപ്പൻ, ലിബിൻ വിൽസൺ, ആതിരാ കരുണാകരൻ, അൻസാഫ് ,അഭിനവ്, മനു മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഒന്നാം സമ്മാനാർഹർക്ക് ശരത് ലാൽ കൃപേഷ് എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും, രണ്ടാം സമ്മാനാർഹർക്ക് ശുഹൈബ് എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.