Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക പരിസ്ഥിതി ദിനാചരണം; ബഷീർ സ്മാരക ട്രസ്റ്റിന്റെ അങ്കണത്തിൽ മാങ്കോസ്റ്റിൻ തൈ നട്ടു.

05 Jun 2025 15:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കഥകളുടെ സുൽത്താന്റെ ഓർമ്മകൾ ഇരമ്പുന്ന മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള തലയോലപ്പറമ്പ് ബഷീർ സ്മാരക ട്രസ്റ്റിന്റെ അങ്കണത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രിയപ്പെട്ട വൃക്ഷമായ മാങ്കോസ്റ്റിൻ തൈ നട്ടു. 

ട്രസ്റ്റ് സെക്രട്ടറി ഡോ.സി. എം കുസുമൻ പരിസ്ഥിതി ദിനാചരണ പരിപാടികൾ

മാങ്കോസ്റ്റിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് ബഷീർ സ്മാരക ലൈബ്രറി പ്രവർത്തകരുടെ നേതൃത്വത്തിൽ ലൈബ്രറി പരിസരം ശുചീകരിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആര്‍. പ്രസന്നൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഭാരവാഹികളായ വി. എൻ ബാബു, അബ്ദുൽ സലിം, എ. പത്രോസ്, അഡ്വ. രാജേഷ്കുമാർ കൂനമ്മാക്കിൽ, ബാലചന്ദ്രമേനോൻ, കെ. കെ ബാബുക്കുട്ടൻ, എസ്. സജു, പി. നന്ദകുമാർ, ലൈബ്രേറിയൻ പ്രിയ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.




Follow us on :

More in Related News