Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് ബസുകളുടെ മത്സരയോട്ടത്തിനിടയിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

29 Dec 2024 10:25 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് ബസുകളുടെ മത്സരയോട്ടത്തിനിടയിൽ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. കെഎസ്ആർടിസി ബസിൻ്റെ അപകടരമായ യാത്രയിൽ തലനാരിഴയ്ക്കാണ് യാത്രക്കാരി രക്ഷപെട്ടത്. സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ മറികടക്കാൻ കെഎസ്ആർടിസി ബസ്, സ്വകാര്യ ബസിൻ്റെ ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്യുകയായിരുന്നു. സ്വകാര്യ ബസ്സിൽനിന്നും സ്റ്റോപ്പിൽ ഇറങ്ങിയ യുവതിയുടെ തൊട്ട് സമീപത്തുകൂടിയാണ് കെ എസ് ആർടിസി ബസ് ഓവർ ടേക്ക് ചെയ്ത് ചീറിപ്പാഞ്ഞത്. 

കോട്ടയം കൊടുങ്ങൂർ പതിനെട്ടാം മൈലിൽ ശനിയാഴ്ച വൈകുന്നേരം ആറോയോടെയാണ് സംഭവം. കോട്ടയത്തുനിന്നും കുമളിയിലേക്ക് പോകുകയായിരുന്നു കെ എസ് ആർടിസി ബസ്. ഇരു ബസ്സുകളുടെയും ഇടയിൽപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെ.കെ റോഡ്, കോട്ടയം - പാലാ - കിടങ്ങൂർ തുടങ്ങിയ റൂട്ടുകളിൽ ബസുകളുടെ മത്സരയോട്ടം പതിവാണ്.

Follow us on :

More in Related News