Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനം: ഹിയറിങ് നാളെ

16 Jan 2025 17:40 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർ നിർണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് നിയോജക മണ്ഡല വിഭജന വിജ്ഞാപനത്തിന്മേൽ ലഭിച്ചിട്ടുള്ള ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ എന്നിവയിന്മേലുള്ള പബ്ലിക് ഹിയറിംഗ് ജനുവരി 17(വെള്ളിയാഴ്ച) രാവിലെ ഒൻപതുമണി മുതൽ സബ് ജയിലിനു സമീപമുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തും. സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ ചെയർമാനും അംഗങ്ങളും പങ്കെടുക്കുന്ന പബ്ലിക് ഹിയറിംഗിൽ ആക്ഷേപങ്ങളും/ അഭിപ്രായങ്ങളും സമർപ്പിച്ചിട്ടുള്ളവർ ഹാജരാകണം. മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽനിന്ന് ഒരു പ്രതിനിധിയേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളു.  

 കരട് വിഭജന നിർദേശങ്ങൾ 2024 നവംബർ 18ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്മേലുള്ള പരാതികളും നിർദേശങ്ങളും ഡിലിമിറ്റേഷൻ കമ്മിഷൻ 2024 ഡിസംബർ നാലുവരെ സ്വീകരിച്ചിരുന്നു. കോട്ടയം ജില്ലയിൽ 562 പരാതികളാണ് ലഭിച്ചിട്ടുള്ളത്.

ഹിയറിംഗിന്റെ സമയക്രമം ചുവടെ:സമയം, തദ്ദേശസ്ഥാപനം, ആകെ പരാതികൾ എന്ന ക്രമത്തിൽ

രാവിലെ 9.00 മണി മുതൽ: വൈക്കം, ഏറ്റുമാനൂർ, പള്ളം, മാടപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും വൈക്കം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ നഗരസഭകളും, 175.

രാവിലെ 11.00 മണി മുതൽ: ഉഴവൂർ, ളാലം, വാഴൂർ, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ., 150

ഉച്ചകഴിഞ്ഞു 2.30 മുതൽ: ഈരാറ്റുപേട്ട, പാമ്പാടി, കടുത്തുരുത്തി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരസഭകളും, 237



Follow us on :

More in Related News