Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഖഫ് നിയമ ഭേദഗതി: കെ.എന്‍.എം മര്‍കസുദഅവ സുപ്രീം കോടതിയെ സമീപിക്കും

05 Apr 2025 22:26 IST

Saifuddin Rocky

Share News :


കോഴിക്കോട് : ഭരണഘടനാവിരുദ്ധവും മുസ്‌ലിം വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ളതുമായ വഖഫ് നിയമ ഭേദഗതിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മുസ്‌ലിം സമുദായത്തിന്റെ ആത്മീയവും സാമ്പത്തികവും സാംസ്‌കാരികവുമായ നന്മയാഗ്രഹിച്ച് വിശ്വാസികള്‍ ദൈവകൃപ ലക്ഷ്യം വെച്ച് ദാനം ചെയ്ത വഖഫ് സ്വത്തുക്കള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ വ്യക്തമാക്കി.


സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണം. വഖഫ് നിയമ ഭേദഗതിക്കെതിരെ പാര്‍ലിമെന്റിനകത്തും പുറത്തും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാ സഖ്യകക്ഷികള്‍ നടത്തിയ പോരാട്ടം മതേതര ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന താണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും സി.പി.എമ്മുമുള്‍പ്പെടെയുള്ള മതേതര കക്ഷികളുടെ സംഘപരിവാര്‍ ഭീകരതക്കെതിരായ ഒറ്റക്കെട്ടായ ചെറുത്തു നില്‍പ്പിനെ യോഗം അഭിനന്ദിച്ചു.

വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തുകാര്‍ക്കെതിരെ നടത്തിയ വര്‍ഗീയ വിദ്വേഷ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം. വര്‍ഗീയ വിദ്വേഷ പ്രചാരകരെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പിന് ബാധ്യതയുണ്ട്. വെള്ളാപ്പള്ളിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.എന്‍.എം മര്‍കസുദഅവ ആവശ്യപ്പെട്ടു.

കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ജന:സെക്രട്ടറി എം.അഹമ്മദ്കുട്ടി മദനി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം നിര്‍വഹിച്ചു. കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അഡ്വ. പി മുഹമ്മദ് ഹനീഫ, എഞ്ചി. സൈതലവി, പ്രൊഫ.ഷംസുദ്ദീന്‍ പാലക്കോട്, കെ എം കുഞ്ഞമ്മദ് മദനി, ടി പി മജീദ് സുല്ലമി, കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ.ഐ പി അബ്ദുസ്സലാം, ഫൈസല്‍ നന്മണ്ട, സുഹൈല്‍ സാബിര്‍, സലീം കരുനാഗപ്പള്ളി, അബ്ദുറഷീദ് ഉഗ്രപുരം, പി പി ഖാലിദ്, ബിപിഎ ഗഫൂര്‍, അബ്ദുസ്സലാം മദനി പുത്തൂര്‍, കെ പി അബ്ദുറഹ്മാന്‍ ഖുബ, സുബൈര്‍ ആലപ്പുഴ, ഡോ.അനസ് കടലുണ്ടി, എ ടി ഹസ്സന്‍,ഡോ.അന്‍വര്‍ സാദത്ത്, ഫഹീം പുളിക്കല്‍, ജിദ മനാല്‍, അസ്‌ന നാസര്‍ തുടങ്ങിയവർ പ്രസംഗിച്ചു.


ഫോട്ടോ : കോഴിക്കോട് നടന്ന കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News