Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 13:45 IST
Share News :
മുക്കം: വയനാട് ലോകസഭ ഉപതെരഞ്ഞടുപ്പ് നടക്കുന്ന തിരുവമ്പാടി മണ്ഡലത്തിൽ മൂന്നിടങ്ങളിൽ വോട്ടിംങ്ങ് മെഷിനുകൾ പണി മുടക്കി പോളിംങ്ങ് തടസ്സപ്പെട്ടു. മുക്കം നഗരസഭയിലെ മണാശ്ശേരി എം എ എം ഒ കോളേജിലെ 125 നമ്പർ ബൂത്തിലെ പോളിങ്ങ് മെഷിൻ രാവിലെ 9.05 മണിയോടെ തകരാറിലായത്. ഉടനെ ടെക്നിക്കൽ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. പക്ഷെ വീണ്ടും പത്ത് മണിയോടെ മെഷിൻ തകരാറിലായി. പുതിയ മെഷിൻ മാറ്റി സ്ഥാപിച്ചു. 10.45 വീണ്ടും പോളിംങ്ങ് പുനസ്ഥാപിച്ചു. മെഷിൻ പണിമുടക്കിയതിനാൽ രാവിലെ കൃഷിയടക്കം പല മേഖലയിലും പണിക്ക് പോകേണ്ടവരെ വലച്ചു. വോട്ടർമാരുടെ പ്രതിഷേധംവരെ ഉയർന്നു. വെസ്റ്റ് മണാശ്ശേരി മുതൽ 800 ഓളം വോട്ടർമാരാണ് 1 25 നമ്പർ ബൂത്തിലുള്ളത്. അതേ സമയം ഇതേ കോളേജിൽ 124 , 126 ബുത്തുകൾ തടസ്സമില്ലാതെ പോളിംങ്ങ് പുരോഗമിക്കുകയാണ്. '
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ പൂവാറം തോട് ഗവ. എൽ പി സ്കൂളിലെ 86നമ്പർ പോളിംങ്ങ് ബൂത്തിലെ വോട്ടിംങ്ങ് മെഷിൻ ഒരു മണിക്കൂറോളം പണിമുടക്കിയത്. രാവിലെ നേരത്തെ എത്തിയവരും, പ്രായമായര വരടക്കം വരി നിൽക്കുന്ന ഒട്ടേറെ നന്നായി വലച്ചു. മലയോര മേഖലയിൽപ്പെട്ട 86 നമ്പർ ബൂത്തിൽ നിരവധി കർഷകരും ആദിവാസികളടക്കം വോട്ടർമാരായുള്ളത്. മെഷിൻ പണിമുടക്കിയത് പലർക്ക് കാർഷിക പണിക്ക് പോകുന്നവർക്ക് വിനയായി. മുക്കം നഗരസഭയിലെ തോട്ടത്തിൻ കടവിലെ 101 നമ്പർ പോളിംങ് ബൂത്തിലെ മെഷിൻ പോളിംങ്ങ് ആരംഭിച്ചതോടെ പണിമുടക്കി. ഒരു മണിക്കൂറോളം സമയമെടുത്ത് വീണ്ടും പോളിങ്ങ് പുന: സ്ഥാപിച്ചത്. വയനാട് ലോകസഭ ഉപതെരഞ്ഞടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ രാവിലെ 11.30ടേ 28 . 81 ശതമാനം പോളിംങ്ങ് രേഖപ്പെടുത്തിയത്. ഇതിൽ 28 . 70 ശതമാനം പുരുഷന്മാരും, അതേസമയം 28.98 ശതമാനം സ്ത്രീകളും വോട്ട് രേഖ പ്പെടുത്തിയത്. മൊത്തത്തിൽ പോളിംങ്ങ് ഉച്ചവരെ മന്ദഗതിയിലാണ് തുടരുന്നത്. ഉച്ചക്ക് ശേഷം 1.10ന് ആകെ പോളിംങ്ങ്38.99%. പുരുഷന്മാർ 38.5 % , സ്ത്രീകൾ 39.46%, ട്രാൻസ് ജൻഡർ 1% , മാനന്തവാടി 37. 98%, പുരു: 38.27% സ്ത്രി 3 7. 70% , സുൽത്താൻ ബത്തേരി 37. 91%, പു: 39.00%, സ്ത്രി 36.88%. കൽപ്പറ്റ 39.30% , പു39.83% , സ്ത്രീ 38.80%, . തിരുവമ്പാടി 41.34 % , പുരുഷന്മാർ 39.92% , സ്ത്രീകൾ: 42 .73%, ഏറനാട് 41.87%'. പു: 39.89%, സ്ത്രീ :43 . 92%'. നിലമ്പൂർ 37.13% , പുരു:36.'
00% , സ്ത്രി38.20 % ട്രാൻസ് ജൻഡർ 1% .' വണ്ടൂർ : 38.28%, പുരുഷന്മാർ 37.16 % , സ്ത്രീകൾ: 39 .37% എന്നിങ്ങനെയാണ് വയനാട് ജില്ല ഇൻഫർമേഷൻ ഓഫീസ്സ് അറിയിച്ചത്.
നഗരസഭയിലെ ചേന്ദമംഗല്ലൂർ ഗവ. യു.പി സ്ക്കൂളിൽ അഞ്ച് പോളിംങ്ങ് ബൂത്തുകളാണ് പ്രവർത്തിക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ അസാധാരണമായ തെരക്ക് അനുഭപ്പെട്ടത്. പ്രായം ചെന്നവർ പോലും അഞ്ച് ബൂത്തുകളിൽ ശ്രദ്ധേയമായിരുന്നു പക്ഷെ 8 മണി യോടെ പൊതുവേ മന്ദഗതിയിലേക്ക് നീങ്ങി. വോട്ടർമാരുടെ എണ്ണം വർദ്ധിച്ചതിനാൽ അഡീഷണൽ ബൂത്തടക്കം അഞ്ചെണ്ണമാണ് പ്രവർത്തിക്കുന്നത്. വയനാട് ലോക സഭ മണ്ഡലത്തിൽ മുപ്പത് ഓക്സിലറി ബൂത്തുകളടക്കം 1354 പോ ളിംങ്ങ് സ്റ്റേഷനുകളാണ് ഒരിക്കിയിരിക്കുന്നത്. തിരുവമ്പാടിയിൽ 181, ഏറനാട് 174. നിലമ്പൂർ 209, വണ്ടൂർ 212, മാനന്തവാടി 173, സുൽത്താൻ ബത്തേരി 218, കൽപ്പറ്റ 187എല്ലാറ്റിലും ബെബ് കാസ്റ്റിംങ്ങ് സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. എല്ലായിടങ്ങളിലും അതിശക്ത മായ സുരക്ഷ ക്രമീകരണങ്ങളാണ് പ്രവർത്തിച്ച് വരുന്നത്. വയനാട് ലോകസഭ യു.ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നീലേശ്വരം ഗവ. ഹയർെ ക്കണ്ടറി സ്ക്കൂൾ , പുതുപ്പാടി ഗവ. എൽ പി. സ്ക്കൂൾ എന്നിവിടങ്ങളിലെ ബൂത്തുകൾ സന്ദർശിച്ച് പര്യടനം നടത്തി.
ചിത്രം :മണാശ്ശേരി എം എ എം ഒ കോളേജിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവർ 2 പ്രിയങ്ക ഗാന്ധി പുതുപ്പാടി ജി.എൽ പി എസിൽ ബൂത്ത് സന്ദർശിക്കാനെത്തിയപ്പോൾ '
Follow us on :
Tags:
More in Related News
Please select your location.