Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2025 21:32 IST
Share News :
കോട്ടയം: കോട്ടയത്തിന് കലാസ്നേഹികൾക്ക് അഭിമാനത്തിന്റെ നിമിഷം. നാടക രംഗത്തുനിന്നും സിനിമയിലെത്തി മലയാള ചലച്ചിത്ര ലോകത്തെ അവിഭാജ്യ ഘടകമായി മാറിയ നടന്‍ വിജയരാഘവനെ തേടി ദേശീയ പുരസ്കാരം എത്തി. പൂക്കാലം എന്ന ചിത്രത്തിലൂടെ 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ വിജയരാഘവൻ മികച്ച സഹനടനായി. അഭിനയജീവിതത്തില്‍ അമ്പതുവര്‍ഷം പിന്നിടുന്ന വേളയിലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.
പണ്ടൊക്കെ പുരസ്കാരങ്ങൾ പ്രതീക്ഷിക്കുമായിരുന്നുവെന്ന് വിജയരാഘവൻ പ്രതികരിച്ചു, ഇപ്പോൾ അങ്ങനെയൊന്നും വിചാരിക്കാറില്ല. കിട്ടിയത് വലിയ സന്തോഷം. പൂക്കാലം സിനിമയ്ക് വേണ്ടി നടത്തിയ രൂപമാറ്റവും അത് വിശ്വസനീയമായി വന്നതും റോണെക്സ് എന്ന മേക്കപ്പ്മാന്റെ കഴിവാണ്. ഈ അവസരത്തിൽ ഇങ്ങനെയൊരു കഥാപാത്രം എനിക്ക് തന്ന സംവിധായകനെയും നിർമാതാവിനേയും ഓർക്കുന്നു. അവർ തന്ന അവസരമാണ് എന്നെ അവാർഡിന് അർഹനാക്കിയത്'- അദ്ദേഹം പ്രതികരിച്ചു.
2023-ൽ ഗണേഷ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിജരാഘവൻ ദേശീയ പുരസ്കാരത്തിന് അർഹനായത്. ചിത്രത്തിൽ അദ്ദേഹം ഇട്ടൂപ്പ് എന്ന കഥാപാത്രമാണ് അവതരിപ്പിച്ചത്.
നാടകാചാര്യനും മുതിർന്ന നടനുമായിരുന്ന എന്‍.എന്‍ പിള്ളയുടെയും ചിന്നമ്മയുടെയും മകനായി 1951 ഡിസംബർ 20ന് മലേഷ്യയിലെ ക്വാലാലംപുരിലായിരുന്നു നാരായണപിള്ള വിജയരാഘവൻ എന്ന വിജയരാഘവൻ്റെ ജനനം. അനിതയാണ് ജീവിത പങ്കാളി. ജിനദേവൻ, ദേവദേവൻ എന്നിവർ മക്കളാണ്.
Follow us on :
Tags:
More in Related News
Please select your location.