Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജന കലാമേള സംഘടിപ്പിച്ചു

23 Jan 2025 23:06 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: നീണ്ടൂർ പഞ്ചായത്തിലെ വയോജന കലാമേള (പുഞ്ചിരി 2025) ഇന്ന് J Yes ഫാമിൽ വച്ച് യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രഫസർ ബിജു എം.കെ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വി.കെ പ്രദീപ് അദ്ധ്യഷതവഹിച്ചു നമ്മുടെ നാട്ടിലെ വയോജനങ്ങളുടെ സന്തോഷം മാത്രം ലക്ഷ്യമാക്കിയാണ് ഈ പരിപാടി സംഘടിപ്പിച്ചത് തനിച്ച് താമസിക്കുന്നവരും മക്കൾ വിദേശത്ത് ആയതിനാൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവരുമായ നൂറുകണക്കിന് വയോജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്നീണ്ടൂർ പഞ്ചായത്തിൽ മുടക്കാലി ഭാഗത്ത് വയോജനങ്ങൾക്കായി ഒരു പാർക്ക് നിർമ്മിച്ചു കൊണ്ടിരിക്കുന്നു ഈ വർഷം അതിൻ്റെ പണി പൂർത്തികരിച്ച് ഓപ്പൺ ജിം സ്ഥാപിച്ച് പഞ്ചായത്തിന് കൈമാറും. ഓരോ വാർഡിലും വയോജനങ്ങളുടെ ഒരു ക്ലബ് രജിസ്റ്റർ ചെയ്തു അടുത്ത വർഷം ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി വയോജനങ്ങളുമായി വിനോദയാത്ര പോകണമെന്ന് ആഗ്രഹിക്കുന്നു ഒറ്റപ്പെടലിൽ നിന്നും അവർക്ക് ഒരു വലിയ ആശ്വാസം ആകും എന്നതിൽ സംശയം ഇല്ല രാവിലെ മുതൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് സ്നേഹവിരുന്നോടെയായിരുന്നുമടക്കംവന്ന എല്ലാവർക്കും ചെറിയ സമ്മാനങ്ങൾ നൽകിയാണ് പഞ്ചായത്ത് വന്നവരെ യാത്രയാക്കിയത് ബ്ലോക്ക് പഞ്ചായത്ത് മെംബർ തോമസ് കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആലിസ് ജോസഫ് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ മാരായ എം.കെ ശശി പി.ഡി ബാബൂ മെംബർമാരായ കൊച്ചുറാണി പുഷ്പമ്മ തോമസ് മായാ ബൈജു രാഗിണിടിച്ചർ സൗമ്യ വിനീഷ ICDS സൂപ്പർ വൈസർ അംഗൻവാടി ടീച്ചർ മാർ തുടങ്ങിയവർ നേതൃത്ത്വംനൽകി




Follow us on :

More in Related News