Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2025 14:16 IST
Share News :
വൈക്കം: കോൺഗ്രസ്സിൻ്റെയും ഐ.എൻ.ടി യു.സിയുടെയും സംസ്ഥാന നേതാവും അബ്ക്കാരി ക്ഷേമനിധി ബോർഡ് ചെയർമാനുമായിരുന്ന ഏ.കെ. സോമൻ്റെ 18-ാം ചരമവാർഷിക അനുസ്മരണം നടത്തി. വൈക്കത്ത് വിവിധ ഇടങ്ങളിൽ പുഷ്പാർച്ചന, അനുസ്മരണം, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. ഐ.എൻ.ടി.യു.സി റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ
വെട്ടിക്കാട്ടുമുക്കിലെ ഏ.കെ സോമൻ്റെ
വസതിയിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം
കെ.പി.സി.സി. സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡൻ്റ് അഡ്വ. പി.വി.സുരേന്ദ്രൻ അദ്യക്ഷത വഹിച്ചു. ഡി.സി സി ഭാരവാഹികളായ പി.വി. പ്രസാദ് അബ്ദുൾ സലാം റാവുത്തർ, എം.എൻ. ദിവാകരൻ നായർ, ജെയ് ജോൺ പേരയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മാരായ എം.കെ. ഷിബു, പി.ഡി ഉണ്ണി, ഐ.എൻ.ടി.യു.സി സംസ്ഥാന നിർവ്വാഹക സമിതി അംഗം എം. വി. മനോജ്, മുൻ ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്വ. പി.പി. സിബിച്ചൻ, പി.കെ.ദിനേശൻ, എസ്.ജയപ്രകാശ്, നിസ്സാർ വരവുകാല, ഐ.എൻ.ടി.യു.സി ഭാരവാഹികളായ വി.ടി. ജെയിംസ്, ഇടവട്ടം ജയകുമാർ , മോഹൻ കെ. തോട്ടുപുറം, യു. ബേബി കെ.പി ജോസ്, സി.എസ് സലിം, വിജയമ്മ ബാബു, ജി. രാജീവ്. കെ.എസ്. നാരായണൻ നായർ, പി.ആർ. രാജീവ്, കുര്യാക്കോസ് തോട്ടത്തിൽ, കെ.ജെ. സണ്ണി, എം. അനിൽകുമാർ, കെ. സജീവൻ, സേവ്യർ ചിറ്ററ, വി.സി. ജോഷി. റെജിമേച്ചേരി ജെയേഷ് മാമ്പള്ളി, കുമാരി കരുണാകരൻ, ഷീജ ഹരിദാസ്, തുടങ്ങിയവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ് പഞ്ചായത്തിന് സമീപം ഏ.കെ സോമൻ സ്മൃതി മണ്ഡപത്തിൽ ഏ.കെ സോമൻ സ്മൃതി വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ. ഡി ദേവരാജൻ ഉദ്ഘാടനം ചെയ്തു.
സ്മൃതി വേദി ചെയർമാൻ വി.കെ ശശിധരൻ വാളവേലിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.വി സുരേന്ദ്രൻ, ജോസ് വേലിക്കകം, എ. ആർ വത്സകുമാർ, അനിത സുഭാഷ്, ജോൺ തറപ്പൻ, പി. കെ. അനിൽകുമാർ, ജോൺസൺ ആന്റണി, ഡി. ശശീന്ദ്രൻ, ജോസഫ് കൊച്ചുപറമ്പിൽ, പി. എസ്. ഷിജോ, ശശി പൂതക്കുഴി,വി. വി തങ്കപ്പൻ, മധു പൊരിക്കേഴത്ത്, വിശ്വനാഥൻ ചാമക്കാല, പി. വി വിനോദ്ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഐ എൻ റ്റി യു സി വൈക്കം ടൗൺ മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടത്തിയ ഏ. കെ സോമൻ അനുസ്മരണം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സോണി സണ്ണി ഉത്ഘാടനം ചെയ്തു. ഐ എൻ റ്റി യു സി ജില്ലാ സെക്രട്ടറി ജോർജ് വർഗീസ്, മണ്ഡലം പ്രസിഡൻ്റ് കെ. എൻ ദേവരാജൻ, കെ .എൻ രാജപ്പൻ, ധനജ്ഞയൻ, ജിക്കു കടവൻ, ജോസഫ്, സതീശൻ, ജയപ്രകാശ്, വിജയൻ വല്ലൂർ മഠം തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.