Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം കിഴക്കുഞ്ചേരി തെക്കേ മുറി എൻഎസ്എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബ മേളയും സംഘടിപ്പിച്ചു.

07 Sep 2025 15:59 IST

santhosh sharma.v

Share News :

വൈക്കം: കിഴക്കുഞ്ചേരി തെക്കേ മുറി

1603-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബ മേളയും നടത്തി. കരയോഗം പ്രസിഡൻ്റ് എസ്. മധു ഉദ്ഘാടനം ചെയ്തു. പുഴവായികുളങ്ങര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കെ.എം. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പ്രമോദ് ചന്ദ്രൻ, ട്രഷറർ ടി. നന്ദകുമാർ , എ. ചന്ദ്രശേഖരൻ നായർ , കെ. പി.സതിഷ് , രാജ്മോഹനൻ, അജിത് കൊട്ടാരത്തിൽ, അജിത് അനുപം, കെ. ബാബുരാജ്, കെ.ബി. ശിവപ്രസാദ്, വി.ഉണ്ണികൃഷ്ണൻ നായർ, എ. ശ്രീകല, ദേവി പാർവതി തുടങ്ങിയവർ പ്രസംഗിച്ചു. ഓണ പൂക്കളം, കുട്ടികളുടെ വിവിധ കലാ കായിക പരിപാടികൾ, വടംവലി മത്സരം, മാതൃക ദമ്പതികളെ ആദരിക്കൽ , ഓണസദ്യ, തിരുവാതിരകളി എന്നിവയും നടന്നു.

Follow us on :

More in Related News