Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 20:58 IST
Share News :
തലയോലപ്പറമ്പ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പിൻ്റെ കീഴിൽ വിവിധ സഹകരണ സ്ഥാപനങ്ങൾ പരിസ്ഥിതി ദിനം ആചാരിച്ചു. വൈക്കം സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹകരണത്തോടെ നടത്തിയ പരിസ്ഥിതി ദിനാചരണം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.സി. വിനോദ് ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് കോരിക്കൽ റോഡിൻ്റെ പാതയോരത്ത് പ്ലാവിൻ തൈ നട്ട് താലൂക്ക്തല ദിനാചരണം നിർവ്വഹിച്ചു. ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് എം. ജെ. ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സഹകരണ അസി. രജിസ്ട്രാർ സി.ആർ മിനി, അസി. ഡയറക്ടർ ടി.എസ് പ്രിയ, ജൂനിയർ സൂപ്രണ്ട് സജിൽ കുര്യക്കോസ്, സർക്കിൾ സഹകരണ യൂണിയൻ അംഗം അജോ പോൾ, സഹകരികളായ വിജയമ്മ ബാബു, കെ.അജിത്ത്, അഡ്വ. ശ്രീകാന്ത് സോമൻ, ബഷിർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജാ , ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ഫാർമേഴ്സ് ബാങ്ക് മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് എ. അമ്പിളി ,പരിസ്ഥിതി പ്രവർത്തകരായ ഡി. കുമാരി കരുണാകരൻ, കെ.കെ ഷാജി, കെ. എസ്. മനോഹരൻ, സി.ഡി. ദിനേശൻ, ഡോ. എസ്. പ്രീതൻ, ബേബി ടി കുര്യൻ, പി.പി. സോമനാഥൻ, അനില സത്യൻ, ഷിബി ദിനേശൻ, ആര്യ കരുണാകരൻ, എൻ. ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.