Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം- കൈപ്പുഴമുട്ട് റോഡിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസ്സുകൾ ബണ്ട് റോഡ് ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കുന്നതായി പരാതി.

19 Jun 2025 18:30 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂർ ഗ്രാമപഞ്ചായത്ത് പരിധിയിലൂടെ കടന്നു പോകുന്ന വൈക്കം- കൈപ്പുഴമുട്ട് റോഡിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസ്സുകൾ സ്ഥിരമായി ബണ്ട് റോഡ് ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കുന്നതായി പരാതി. ഗ്രാമീണ മേഖലയായ കൈപ്പുഴമുട്ടിലെ ജനങ്ങൾക്കും രോഗികള്‍ ഉൾപ്പടെ ഇതുവഴി പോകുന്ന യാത്രക്കാർക്കും തന്മൂലം വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇത്തരത്തിൽ സർവ്വീസ് അവസാനിപ്പിക്കുന്നത് ചോദ്യം ചെയ്യുന്ന യാത്രക്കാരോട് ബസ്സ് ജീവനക്കാർ തട്ടിക്കയറുകയും, അപമര്യാദയായി പെരുമാറുകയും ചെയ്യുന്നത് നിത്യസംഭവമാണ്. നിരവധി തവണ പ്രദേശവാസികൾ ബസ് ജീവനക്കാർക്ക് ഇക്കാര്യത്തിൽ താക്കീത് നൽകിയെങ്കിലും കൈപ്പുഴമുട്ട് വരെ സർവീസ് നടത്തുവാൻ ബസ്സുകൾ വിമുഖത കാണിക്കുന്നത് തുടരുന്നതോടെ നടപടി വേണമെന്ന ആവശ്യവുമായി പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തി. ഇത്തരത്തിൽ സർവ്വീസ് അവസാനിപ്പിക്കുന്നബസ്സുകളുടെ പെർമിറ്റുകൾറദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെച്ചൂര്‍ ഗ്രമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ വൈക്കം ജോയിൻ്റ് ആർ ടി ഓ യുമായി ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. ഷൈലകുമാര്‍ , വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സോജി ജോർജ്, പി. കെ മണിലാല്‍, അംഗങ്ങളായ ആൻസി തങ്കച്ചന്‍, സ്വപ്ന മനോജ് എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഗ്രാമസഭ അംഗീകരിച്ച പ്രമേയം നൽകിയിട്ടുണ്ട്.

Follow us on :

More in Related News