Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൃക്ഷവന്ദനം നടത്തിയും തൈകൾ നട്ടും , വിതരണം ചെയ്തും വൈക്കത്ത് പരിസ്ഥിതി ദിനം ആഘോഷിച്ചു.

05 Jun 2025 17:33 IST

santhosh sharma.v

Share News :

വൈക്കം: ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നട്ടും തൈകൾ വിതരണം ചെയ്തും പരിസ്ഥിതി ദിനം ആഘോഷിച്ചു. വൈക്കം ബീച്ചിലെ സുഗതകുമാരി ഓർമ്മ മരത്തിനു മുമ്പിൽ പരിസ്ഥിതി സമിതി പ്രവർത്തകർ വൃക്ഷവന്ദനം നടത്തി. പരിസ്ഥിതി സമിതി പ്രസിഡൻ്റ് ഇടവട്ടം ജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് തന്ത്രി മുഖ്യൻ നാഗമ്പൂഴിമന ഹരി ഗോവിന്ദൻ നമ്പൂതിരി ദിനാഘോഷം ഉൽഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ബി. ചന്ദ്രശേഖരൻ, വർഗ്ഗീസ് പുത്തൻചിറ ,കെ.കെ. സചിവോത്തമൻ, പി. ജോൺസൺ, വൈക്കം ജയൻ, മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.


Follow us on :

More in Related News