Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2025 23:17 IST
Share News :
കൊണ്ടോട്ടി: വൈദ്യര്‍ മഹോത്സവം 2025-ന്റെ ഏഴാം ദിവസത്തെ പരിപാടികള്‍ 450-ലേറെ കലാകാരരെ അണിനിരത്തിക്കൊണ്ട് ഒരേ സമയം മൂന്ന് വേദികളില്‍ കലാ അവതരണങ്ങള്‍ നടത്തിയ സാക്ഷരതാ മിഷന്‍ കലാമേളയോടെ തുടങ്ങി. കണ്ണിനും കാതിനും കുളിര്‍മയേകുന്ന നാടന്‍ കലകളും മാപ്പിളകലകളും അരങ്ങ് വാണ സാക്ഷരത മിഷന്‍ കലാമേളയില്‍ ഒപ്പന, മാര്‍ഗംകളി, കോല്‍ക്കളി, തിരുവാതിരകളി, സംഘനൃത്തം, ലളിതഗാനം, സാക്ഷരതാഗാനം, മാപ്പിളപ്പാട്ട്, അറബിഗാനം, നാടന്‍പാട്ട്, ദേശഭക്തിഗാനം തുടങ്ങിയവ അരങ്ങേറി.
ടി.വി. ഇബ്രാഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനസമിതി അധ്യക്ഷ സെറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി. അബ്ദുറഹിമാന്‍, കെ.ടി. അഷ്റഫ്, മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.എ. നുഹ്മാന്‍ ശിബിലി, ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ ദീപ ജെയിംസ്, കുഴിമണ്ണ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ ആസ്യ ഹസന്‍, കുഴിമണ്ണ പഞ്ചായത്ത് അംഗം എം.പി. സുഹ്‌റ, തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ മഹബൂബ്, അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, മൊയ്തീന്‍കുട്ടി, പുഷ്പ കൊണ്ടോട്ടി, സുബ്രഹ്മണ്യന്‍ പാലത്തിങ്ങല്‍, എ.പി.സി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫൈസല്‍ എളേറ്റിലും പുലിക്കോട്ടില്‍ ഹൈദരാലിയും നേതൃത്വം നല്‍കിയ മാപ്പിളകലാ ക്വിസ് റിയാലിറ്റി ഷോയില്‍ 5 ടീമുകള്‍ മല്‍സരിച്ചു.
വൈകുന്നേരം നടന്ന മാപ്പിളകലാ നാടന്‍കലാ ഉല്‍സവം അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. അക്കാദമി അംഗം ഒ.പി. മുസ്തഫ ആമുഖ ഭാഷണം നടത്തി. പരിപാടിയില്‍ ഫോക് ആര്‍ട്‌സ് സെന്റര്‍ അവതരിപ്പിച്ച വനിതകളുടെ ദഫ്, ഗവ. കോളേജ് കൊണ്ടോട്ടിയുടെ സൂഫി ഡാന്‍സ്, ഫോക് ഗ്രൂപ്പ് ഡാന്‍സ്, ജി.വി. എച്ച്.എസ്. മേലങ്ങാടി അവതരിപ്പിച്ച മോണോആക്റ്റ്, മൊയിനുദ്ദീന്‍ പള്ളിക്കണ്ടിയുടെ തബല പെര്‍ഫോമന്‍സ്, ഖയാല്‍ മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച കൊട്ടുപാട്ട് തുടങ്ങിയവ അരങ്ങേറി.
മഹോത്സവത്തിന്റെ അവസാന ദിവസമായ നാളെ സമാപന സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പി.പി. സുനീര്‍ എം.പി., ടി.വി. ഇബ്രാഹിം എം.എല്‍.എ. തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയില്‍ ഖിസ്സപ്പാട്ട് സംഗമം, ഫോട്ടോ അനാച്ഛാദനം, മുട്ടിപ്പാട്ട്, ''ഇശല്‍മഴ'' ഗാനമേള ട്രൂപ്പുകളുടെ മത്സരം തുടങ്ങിയവ അരങ്ങേറും.
ഫോട്ടോ: വൈദ്യര്‍ മഹോത്സവത്തിന്റെ ഏഴാം ദിവസം നടന്ന സാക്ഷരതാമിഷന്‍ കലാമേള ടി.വി. ഇബ്രാഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.