Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാവല്ലൂർ ഗംഗാധരന് യു.ആർ.ബി ഗ്ലോബൽ അവാർഡ്

01 Dec 2024 13:50 IST

PEERMADE NEWS

Share News :


ഇരിങ്ങാലക്കുട : വൃക്ഷങ്ങൾക്ക് മഴവെള്ളം ഭൂജലമാക്കി മാറ്റാനാവുമെന്ന്പരീക്ഷണത്തിലൂടെ തെളിയിച്ച ഇരിങ്ങാലക്കുട സ്വദേശി കാവല്ലൂർ ഗംഗാധരന് യുണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ ഗ്ലോബൽ അവാർഡ് ലഭിച്ചു.


ഒരു മാസം മുൻപ് യു ആർ എഫ് പ്രതിനിധികൾ ഇതു സംബന്ധിച്ച് ഗംഗാധരന്റെ പരീക്ഷണം കാണാൻ നേരിട്ട്എത്തിയിരുന്നു. ജലസംരക്ഷണ മേഖലയിൽ ഇദ്ദേഹം നടത്തുന്ന പ്രയത്നങ്ങൾക്കു ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര ജലവിഭവ മന്ത്രാലയം ഏർപ്പെ ടുത്തിയ വാട്ടർ ഹീറോ പുരസ്‌കാരം, 

സംസ്ഥാന സർക്കാരിൻ്റെ പരിസ്ഥിതി മിത്ര അവാർഡും ഗംഗാധരനെ തേടിയെത്തിയിട്ടുണ്ട്. മഴവെള്ളം പറമ്പിനു പുറത്തേക്ക് ഒഴുകിപ്പോകാത്ത വിധം ഭൂമിക്കടിയിൽ ശേഖരിക്കാൻ പല മാർഗങ്ങൾ ഇദ്ദേഹം ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ഗുജറാത്തിലെ കച്ചിൽ ജോലി ചെയ്തിരുന്ന സമയത്തു കുടിവെള്ളം ലഭിക്കാൻ പോലും അനുഭവിച്ച ബുദ്ധിമുട്ടുകളാണു ഗംഗാധരനെ

ജല സംരക്ഷണത്തിലേക്കു നയിച്ചത്. യു. ആർ. ബി

ഗ്ലോബൽ അവാർഡ് സർട്ടിഫിക്കറ്റ് മുൻ എം .പി സാവിത്രി ലക്ഷ്മണൻ കാവല്ലൂർ ഗംഗാധരന് കൈമാറി.മുൻ ഗവ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ മെഡൽ അണിയിച്ചു. 

യു ആർ എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ഗായത്രി റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ .ജി സുബ്രഹ്മണ്യൻ, സെക്രട്ടറി വി. പി അജിത്കുമാർ, ട്രഷറർ കെ. ആർ സുബ്രഹ്മണ്യൻ, അസോസിയേഷൻ അംഗങ്ങൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News