Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടവട്ടം വെസ്റ്റ് വലിയാലും പടി ശ്രീധർമ്മശാസ്താക്ഷേത്ര മൈതാനിയിൽ നടന്ന ഉദയം പൂജ ഭക്തിസാന്ദ്രം.

16 Apr 2025 08:01 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ആദിത്യ ഉദയം പൂജ സമിതിയുടെ നേതൃത്വത്തിൽ ഇടവട്ടംവെസ്റ്റ് വലിയാലും പടി ശ്രീധർമ്മശാസ്താക്ഷേത്ര മൈതാനിയിൽ നടന്ന ഉദയം പൂജ ഭക്തിസാന്ദ്രമായി. ടി.വി പുരം ജയകുമാർ ശാന്തികളുടെ മുഖ്യ കാർമ്മികത്ത്വത്തിലാണ് ചടങ്ങുകൾ നടന്നത്. സൂര്യഭഗവാനെ ധ്യാനിച്ച് 65 ഓളം കുടുംബങ്ങൾ താലങ്ങൾ ഉയർത്തി ഉദയം പൂജ സമർപ്പിച്ചു. ഉണക്കലരി പൊടിച്ച് പൂവമ്പഴവും , കദളിപ്പഴവും, ഈന്തപ്പഴവും ശർക്കരയും, മുന്തിരിയും , കൽ കണ്ടവും , എള്ളും ,കരിക്കിൻ വെള്ളവും , തേനും, നെയ്യും , ഏലയ്ക്ക, ചുക്ക്, ജീരകവും തെങ്ങിൻകള്ളും പാവുകാച്ചി ചേർത്ത് നാടൻ വെളിച്ചെണ്ണയിൽ അപ്പങ്ങൾ ചുട്ടുകോരി. അർദ്ധരാത്രിക്ക് ചന്ദ്രനും, മീനച്ചൂടിൽ നട്ടുച്ചക്ക് സൂര്യനും സമർപ്പിച്ചു. മനം നിറഞ്ഞ് വൃതമെടുത്ത് ആഴ്ചകളുടെ കഠിനാധ്വാനവും ഇതിന് പിന്നിലുണ്ട്. താലത്തിൽ നീരാഞ്ജന ദീപവും പൂജയപ്പവും, കർപ്പൂരദീപവും, ചന്ദനത്തിരി കത്തിച്ചതും പുഷ്പങ്ങളും വച്ചാണ് ഭക്തർ താലങ്ങൾ ഭഗവാന് സമർപ്പിച്ചത് .നാമ സങ്കീർത്തനങ്ങളും വായ്ക്കുരവയും ആർപ്പുവിളികളും ചടങ്ങിന് ഭക്തി പകർന്നു.സുരേഷ് ബാബു, രതീഷ് , മനുസിദ്ധാർത്ഥൻ, സുജിത്ത് ,മനോജ്, ശരത് ,രാജേഷ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Follow us on :

More in Related News