Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2025 18:44 IST
Share News :
മഞ്ചേരി: മറ്റ് മാധ്യമങ്ങളെ അപേക്ഷിച്ച് ഹൃദ്യമായ ആസ്വാദനം ഉണ്ടാകുന്നത് റേഡിയോയിലൂടെ കേൾക്കുന്ന പരിപാടികൾക്കാണെന്ന് യു.എ.ലത്തീഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. അഖില കേരള റേഡിയോ ലിസണേഴ്സസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റേഡിയോ ശ്രോതാക്കളുടെ പത്താമത് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ഇത്രയധികം ശ്രോതാക്കൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് അതിൻ്റെ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മഞ്ചേരി സഭാ ഹാളിൽ നടന്ന ചടങ്ങിൽ എ. കെ. ആർ .എൽ. എ ജില്ലാ പ്രസിഡൻ്റ് കുഞ്ഞാണി തെഞ്ചേരി അധ്യക്ഷത വഹിച്ചു . ദീർഘകാലത്തെ സേവനത്തിനു ശേഷം കോഴിക്കോട് ആകാശവാണിയിൽ നിന്നും ഈ മാസം അവസാനം വിരമിക്കുന്ന സീനിയർ ന്യൂസ് റീഡർ ഹക്കീം കൂട്ടായിയെ ആദരിച്ചു. ഹക്കീം കൂട്ടായി ശ്രോതാക്കളുമായി സംവദിച്ചു. എ .കെ. ആര്‍. എൽ.എ സംസ്ഥാന പ്രസിഡൻ്റ് മൊയ്തീൻ കുഞ്ഞ് തൃക്കാക്കര, എ.കെ.ആര്‍.എൽ.എ സംസ്ഥാന സെക്രട്ടറി സുനിൽകുമാർ പനമണ്ണ, ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് ഗോപു ,സ്വാഗതസംഘം ചെയർമാൻ മഹേഷ് പെരുവള്ളൂർ, കോഴിക്കോട് ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവും മഞ്ചേരി ആകാശവാണി എഫ്. എം.മേധാവിയുമായ സി.കൃഷ്ണ കുമാർ, ആകാശവാണി മഞ്ചേരി അസിസ്റ്റൻറ് എൻജിനീയർ എം.പി.അനിൽ, ആകാശവാണി മഞ്ചേരി എഫ്.എം.ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂർ, കോഴിക്കോട് ആകാശവാണി ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് ഫഹദ് റാസ, തിരുവനന്തപുരം ആകാശവാണി ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് സെവിൽ ജിഹാൻ,ആകാശവാണി മഞ്ചേരി നിലയത്തിലെ അവതാരകർ, എ.കെ.ആർ.എൽ.എ സംസ്ഥാന ട്രഷറർ പി.വി.ഉമ്മർ എടപ്പാൾ, വിവിധ ജില്ലകളിൽ നിന്നുള്ള എ.കെ.ആർ.എൽ.എ നേതാക്കളായ എം.പി.പൗലോസ് പട്ടിമറ്റം (പ്രസിഡൻ്റ് എറണാകുളം),റഷീദ് ചുണ്ടക്കാടൻ (പാലക്കാട്), രാജശ്രീ എന്നിവർ സംസാരിച്ചു.
ഫോട്ടോ : കോഴിക്കോട് ആകാശവാണിയിൽ നിന്നും വിരമിക്കുന്ന സീനിയർ ന്യൂസ് റീഡർ ഹക്കീം കൂട്ടായിയെ അഖില കേരള റേഡിയോ ലിസണേഴ്സസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് വേണ്ടി യു.എ. ലത്തീഫ് എം.എൽ.എ ആദരിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.