Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം

09 Apr 2025 21:39 IST

CN Remya

Share News :

കോട്ടയം: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം. കോട്ടയം മൂലവട്ടം സ്വദേശിയായ ആംബുലൻസ് ഡ്രൈവറും

കർണാടക സ്വദേശിയായ ബി എസ് എഫ് ജവാനുമാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ കോട്ടയം മൂലവട്ടം സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ രതീഷ് കെ. പ്രസാദ് (35), മുദ്ദേബിഹാൽ താലൂക്കിലെ കൽഗി ഗ്രാമത്തിൽ നിന്നുള്ള ബിഎസ്എഫ് ജവാൻ മൗനേഷ് റാത്തോഡ് (35) എന്നിവരാണ് മരിച്ചത്. ഗുജറാത്തിലെ വഡോദരയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ലോറി ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുകയറിയതാണ് അപകടത്തിനിടയാക്കിയത്. ബുധനാഴ്ച രാവിലെ ദേശീയപാത 50ൽ വിജയപുരം നിഡഗുണ്ടി പട്ടണത്തിനടുത്താണ് അപകടം.

ദേശീയപാതയിൽനിന്നും മറ്റൊരു റോഡിലേക്ക് പോകാൻ ശ്രമിച്ച മൗനേഷ് സഞ്ചരിച്ചിരുന്ന ബൈക്കിലാണ് ലോറി ആദ്യം ഇടിച്ചത്. പിന്നാലെ അതേ ലോറി മുന്നിൽ സഞ്ചരിച്ചിരുന്ന ആംബുലൻസിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ആംബുലൻസ്, മുന്നിലുള്ള മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആംബലുസിലുണ്ടായിരുന്ന ഡ്രൈവർ രതീഷിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ലോക്കൽ പോലീസും എമർജൻസി റെസ്‌പോണ്ടേഴ്‌സും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന മൗനേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഡൽഹിയിൽ നിന്ന് രതീഷ് അടുത്തിടെ സെക്കൻഡ് ഹാൻഡ് ആംബുലൻസ് വാങ്ങിയിരുന്നു. ഇതുമായി കോട്ടയത്തേക്ക് വരുന്ന വഴിയാണ് അപകടം. രതീഷ് അവിവാഹിതനാണ്.

മൗനേഷ് അവധിയിലായിരുന്നെന്നും ഗുജറാത്തിൽ നിന്ന് അടുത്തിടെ ജന്മനാട്ടിലേക്ക് മടങ്ങിയെന്നും റിപ്പോർട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Follow us on :

More in Related News