Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2025 22:36 IST
Share News :
വൈക്കം: ടി. വി പുരം മണ്ഡലം കോൺഗ്രസ് കൺവെൻഷനും, മണ്ഡലം കോൺഗ്രസ് ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങും സംഘടിപ്പിച്ചു. ടി വി പുരം എൻ എസ് എസ് ആഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി. എ സലിം ഉദ്ഘാടനം ചെയ്തു. മതേതരത്വവും ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കുന്നതുകൊണ്ടാണ് ഏത് പ്രതിസന്ധി കാലഘട്ടത്തിലും കോൺഗ്രസ് കരുത്താർജ്ജിച്ച് മുന്നോട്ട് പോകുന്നതെന്ന് പി.എ സലിം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി എസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ഡി ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എ സനീഷ് കുമാർ, ബി. അനിൽകുമാർ, ഇടവട്ടം ജയകുമാർ, ടി. അനിൽകുമാർ, അഡ്വ. പി. എ സുധീരൻ, അഡ്വ. എസ് സാനു, ശ്രീരാജ് ഇരുമ്പെപ്പള്ളിൽ, അഡ്വ ജോർജ് ജോസഫ്, വർഗ്ഗീസ് പുത്തൻചിറ, സ്കറിയ ആന്റണി, ആർ. റോയ്, രമണൻ പയറാട്ട്, ടി കെ അനിയപ്പൻ, ബേബി വെള്ളാപ്പള്ളി, ബീന മോഹനൻ, രവി തലമുടിത്തറ, സന്തോഷ് ആഞ്ഞിലിക്കൽ, എ എസ് ശരത് ,സുമേഷ് പുളിയപ്പള്ളിൽ, ഫ്രാൻസിസ് മുട്ടത്തിൽ,ബേബി വെള്ളാപ്പള്ളി , തുടങ്ങിയവർ പ്രസംഗിച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകർ അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.