Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാടിൻ്റെ പച്ചപ്പും, കോടമഞ്ഞിൻ കുളിരും കനിഞ്ഞ ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികൾ സജീവം .

23 Dec 2024 16:54 IST

UNNICHEKKU .M

Share News :

എം. ഉണ്ണിച്ചേക്കു '

മുക്കം: കാടിൻ്റെ പച്ചപ്പും, കോടമഞ്ഞിൻ്റെ കുളിരും കനിഞ്ഞ ആഢ്യൻപാറ വെള്ളച്ചാട്ടം സഞ്ചാരികൾ സജീവമാകുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ കുറുവലങ്ങോട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ആഢ്യൻ പാറ വെള്ളച്ചാട്ടം. മഴക്കാല സീസണിൽ അതിവ സുന്ദരിയാണങ്കിലും വേനൽ കാലത്തും നീലിമയിൽ തെളിമയോടെ സഞ്ചാരികളെ ആകർഷകമാക്കുകയാണ്. പ്രകൃതി തീർത്ത വാട്ടർ തീം പാർക്കിൻ്റെ സമാനതയാണ് ആഢ്യൻ പാറ വെള്ളച്ചാട്ടത്തിൻ്റ സവിശേഷത. ആർത്തട്ടഹസിച്ച് പാറക്കൂട്ട ങ്ങളെ തഴുകി ഒഴുകുന്ന ശുദ്ധജലമാണ് നേർ കാഴ്ച്ചയിലൂടെ നമുക്ക് സമ്മാനിക്കുന്നത്. പന്തിരായിരം വനമേഖലയെ തൊട്ടരുമ്മി ഒഴുക്കുന്ന കാഞ്ഞിരപ്പുഴയുടെ ശക്തമായി ഒഴുകുന്ന വെള്ളം പതിച്ചതാണ് ആഢ്യൻ പാറ വെള്ളച്ചാട്ടം. വയനാടൻ മാമലകളുടെ അതിർത്തിയോട് ചേർന്ന തേൻ പാറ, മഞ്ഞപ്പാറ മലനിരകളിൽ നിന്നാണ് കാഞ്ഞിരപ്പുഴയുടെ ഉത്ഭവമായി പറയുന്നത്. ഇതിനിടയിൽ ഭീമൻ പാറയും സഞ്ചാരികളെ വിസ്മയ ഭരിതരാക്കുന്നു. ഇക്കോ ടൂറിസത്തിൻ്റ ഭാഗമായി എട്ട് വർഷം മുമ്പാണ് ആഢ്യം പാറ വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. 20 രൂപ ടിക്കറ്റടുത്ത് അല്പം പടികളിറങ്ങി പാറപുറത്തുകകൂടിയുള്ള സഞ്ചാരിച്ചാൽ വെള്ളച്ചാട്ടത്തിനെടുത്ത് എത്താം. പാറയുടെ വഴുക്കും, അപകട മുന്നറിയിപ്പും അറിയിച്ച് ബോർഡും വഴിയിൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിൻെ തീരങ്ങളിൽ പൂന്തോട്ടവും ആകർഷകമാണ്. ആഢ്യൻ പാറ വെള്ളച്ചാട്ടത്തിലെ തൂവെള്ളനിറത്തിലുള്ള വെള്ളമൊഴ്ക്ക് അപൂർവ്വ ദൃശ്യവിരുന്നാണ്. സമീപത്തെ പൂമരങ്ങളുടെ യൂടെ ഈറ്റക്കാടുകളുടെ ചുവട്ടിലിരുന്നു സ്വാറ പറയാനും സംവിധാനമുണ്ട്. അതേസമയം ഇരുണ്ടപച്ചപ്പിൽതലയുർത്തിനിൽക്കുന്ന മാമരങ്ങളുടെ മർമ്മര സംഗീതം കേട്ടും, കാറ്റിൻ്റെ കുളിർമ്മയും, തെളിമ്മയാർന്ന ജലത്തിൽ ഊളിയിട്ടും നീന്തിയും തുടിക്കുന്ന പരൽ മീനുകളെ കണ്ടും. ശിൽപ്പ ചാരുത വിടർത്തുന്ന പാറ കല്ലുകളിൽ ഇരുന്ന് വിശ്രമിക്കാം. അതേ സമയം നീലിമ വിടർത്തുന്ന തണുപ്പ് വിട്ട് പിരിയാത്ത തെളിനീരിൻ കുളത്തിൽ നിന്തിതുടിക്കാം. കൊച്ചുകുട്ടികൾക്ക് പോലും നീന്തി കളിക്കാം.  വാട്ടർ തീം പാർക്കിന് സമാനമായി നീന്താനും സൗകര്യമാണ് ആഢ്യം പാറയുടെ വേറിട്ടതാക്കുന്നത്. പാറകളിലെ വഴുക്കും, മലമുകളിൽ മഴ പെയ്മതാലുള്ള മലവെള്ളപ്പാച്ചിലും ശ്രദ്ധയുണ്ടാവണം. ആഢ്യം പാറ വെള്ളച്ചാട്ടത്തിലെ പല ഭാഗങ്ങളിലും നിരവധി വെള്ളകുഴികളുണ്ട്. ഇതിൽ അകപ്പെടുന്ന ജാഗ്രതയുണ്ടാവണം. ഇക്കാരണത്താലാണ് 22 മരണങ്ങൾ സംഭവിച്ചത് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണം മറി കടക്കാതിരിക്കാൻ ഒരോ സഞ്ചാരികളും ശ്രദ്ധിക്കണം. നീലിമ കുളത്തിലെ ജലക്രീഡകൾക്ക് ശേഷം വിളിപ്പാടകലെയുള്ള ചെറുകിട ജലവൈദ്യുത കേന്ദ്രവും സന്ദർശിക്കാം. 10 രൂപയാണ് ടിക്കറ്റ്' മല വഴിയിലൂടെ ജലം കടത്തി വിട്ട് പെൻ സ്റ്റോക്ക് വഴി താഴ്ഭാഗത്തെ വൈദ്യുത നിലയത്തിൽ എത്തിച്ച ടർബനിയിലേക്ക് ശക്തമായനിലയിൽപതിപ്പിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. കാടിൻ്റെ ദൃശ്യഭംഗിയും വെള്ളച്ചാട്ടത്തിൻ്റെ സൗന്ദര്യവും, കോടമഞ്ഞിൻ്റെകുളിർമ്മയും, ദേശംതാണ്ടിയെത്തുന്ന  മനോഹരമായ പക്ഷികളെയും ചെറുകിട ജലവൈദ്യുതി ഉൽപ്പാദനവും കണ്ട് സഞ്ചാരികൾക്ക് മടങ്ങാം. നിലമ്പൂരിൽ നിന്ന് പതിനാല് കിലോമീറ്ററാണ് ആഢ്യം പാറയിലേക്കുള്ള ദൂരം. അകപാടമാണ് അടുത്ത നഗരം' വാഹന പാർക്കിങ്ങും ലഘഭക്ഷണത്തിനും സൗകര്യമുണ്ട്. ലൈഫ് ഗാർഡും നിരീക്ഷണത്തിലുണ്ടാവും.

ചിത്രം : ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ നിന്ന്

Follow us on :

More in Related News