Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ തിരുന്നാളിന് ശേഷം പട്ടണം ശുചിയാക്കൽ ക്യാമ്പയിൻ

11 Feb 2025 19:41 IST

WILSON MECHERY

Share News :

ചാലക്കുടി:

തിരുന്നാളിന് ശേഷം നടന്ന പട്ടണം ശുചിയാക്കൽ യജ്ഞത്തിൽ

ജനപ്രതിനിധികളും

ജീവനക്കാരുംപങ്കാളികളായി.

ചാലക്കുടിയുടെ ദേശീയോത്സവമായ അമ്പ് തിരുന്നാളിന് ശേഷം,

നഗരത്തിലെ പൊതു ഇടങ്ങളിൽ നിറഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്ത് പാതയോരങ്ങൾ വൃത്തിയാക്കാൻ

നഗരസഭയിലെ ജനപ്രതിനിധികളും ജീവനക്കാരും

ശുചികരണ തൊഴിലാളികളും,

ഹരിത കർമ്മസേനയും

 കൈകോർത്തു.

തിരുന്നാളിൻ്റെ തൊട്ടടുത്ത ദിവസം അതിരാവിലെ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ

കടകൾ തുറക്കുന്നതിന് മുൻപ് തന്നെ പ്രധാന സ്ഥലങ്ങളിലെ

ശുചീകരണംപൂർത്തിയാക്കാനായി.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിത കർമ്മസേനാ അംഗങ്ങൾ നീക്കം ചെയ്തു.പള്ളി പരിസരത്തു നിന്നും ആരംഭിച്ച ശുചീകരണം മാർക്കറ്റ് റോഡ്, പഴയ NH , പോലീസ് സ്റ്റേഷൻ റോഡ്, സൗത്ത് ജംഗ്ഷൻ എന്നിവിടങ്ങളിലെ ശുചീകരണം പരമാവധി ഇന്ന് തന്നെ പൂർത്തിയാക്കാനായി.

നഗരസഭ ഒരുക്കിയ പാർക്കിംഗ് സ്ഥലങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ശുചീകരണം

അടുത്ത ദിവസങ്ങളിലും തുടരും.

കാനകളിൽ വെള്ളം അടിച്ചു വൃത്തിയാക്കുന്ന ജോലിയും അടുത്ത ദിവസം തന്നെ തീർക്കും.

നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ,ആരോഗ്യകാര്യ ചെയർപേഴ്സൺ ദിപു ദിനേശ് ,വികാരി ഫാ. വർഗ്ഗീസ് പാത്താടൻ,

കൗൺസിലർമാരായ ആലീസ് ഷിബു, നിത പോൾ, റോസി ലാസർ, സൂസി സുനിൽ, സൂസമ്മ ആൻ്റണി, ജിതി രാജൻ, ഹെൽത്ത് സൂപ്പർവൈസർ K. സുരേഷ് കുമാർ ,

ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡിജി T.D, ജോസഫ് തോമാസ്, 

സിനോമരിയ,സുമിത സുനിൽ, 

സജീഷ് A.S,രൂപ പോൾ, എന്നിവർ

ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



Follow us on :

More in Related News