Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 08:36 IST
Share News :
മേപ്പയ്യൂർ: ജമ്യംപാറയിൽ നിയമാനുസൃതം പ്രവർത്തിക്കുന്ന ക്വാറിയിൽ കോടതിവിധി ലംഘിച്ച് അതിക്രമിച്ച് കയറി ഓഫീസും സിസിടിവി ക്യാമറ ഉൾപ്പടെ തകർത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേരള മൈനിംഗ് & ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് എം.കെ. ബാബു,ജില്ലാപ്രസിഡന്റ് അഫ്സൽ മണലൊടി എന്നിവർ വാർത്താ ക്കുറിപ്പിൽ ആവശ്യപ്പെട്ടു. നിയമാനുസൃതം പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ ഒരുവിഭാഗം ബോധപൂർവം തെറ്റിധാരണ പടർത്തുകയാണ്. അക്രമണത്തിന് നേതൃത്വം നൽകിയ സർക്കാർജീവനക്കാരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകും. കുറ്റക്കാരുടെ പേരിൽ നടപടി സ്വീകരിക്കാത്ത പക്ഷം മുഴുവൻ ക്വാറി സ്ഥാപനങ്ങളും അടച്ചുപൂട്ടിസമരം ആരംഭിക്കുമെന്ന് ക്വാറി സന്ദർശിച്ച ശേഷം നേതാക്കൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.