Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 12:21 IST
Share News :
കോട്ടയം: ‘'നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല." കോട്ടയം ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയുടെ ശബ്ദരേഖ പുറത്ത്. സുഹൃത്തിന് അയച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മരിച്ച ഷൈനി കടുത്ത മാനസിക സമ്മർദം അനുഭവിച്ചതായി ശബ്ദരേഖയിൽനിന്നും വ്യക്തമാണ്. വിവാഹമോചനത്തിന് ഭർത്താവ് സമ്മതിക്കുന്നില്ലെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.
‘നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാൻ കുറെ തപ്പി. ഒരു വർഷം എക്സിപിരിയൻസ് ആയിട്ട് വേറെ എവിടേലും പോകണം. ഏതായാലും കേസ് ഇതിങ്ങനെ നീണ്ട് പോവുകയാണ്. ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്'’ എന്നിങ്ങനെ നീളുന്നു ഷൈനി സുഹൃത്തിനയച്ച ശബ്ദസന്ദേശം.
ഷൈനിയുടെയും മക്കളുടെയും മരണത്തിൽ ഭർത്താവ് തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെ പൊലീസ് ബുധനാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. ഭാര്യയുടെയും മക്കളുടെയും മരണത്തിൽ ഭർത്താവ് നോബിക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കസ്റ്റഡിയിൽ എടുത്ത നോബിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെയാണ് നോബിയുടെ ഭാര്യ ഷൈനി (43) മക്കളായ അലീന എലിസബത്ത് (11), ഇവാന മരിയ (10) എന്നിവർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു ഷൈനി. ഭർത്താവ് നോബി ലൂക്കോസുമായി പിരിഞ്ഞു കഴിഞ്ഞ ഷൈനി പെൺമക്കൾക്കൊപ്പം പറോലിക്കലിലെ സ്വന്തം തറവാട് വീട്ടിലായിരുന്നു കഴിഞ്ഞ ഒമ്പത് മാസമായി താമസം. പുലർച്ചെ അഞ്ചിന് പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഷൈനിയേയും മക്കളെയും പിന്നീട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.