Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 22:52 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടിയിലെ കാരണവൻമാർക്ക് പറയാൻ ഒരുപാട് കഥകൾ കാണും. നടന്നു വന്ന വഴികളും സ്നേഹം പങ്കു വെച്ച കഥകളും തുടങ്ങി ഗൃഹാതുരതയുടെ നോവുള്ള ഒരുപാട് ത്യാഗ സ്മൃതികളടക്കമുള്ള അനുഭവങ്ങൾ. എന്നാൽ, ഇതിൽ ഏറ്റവും സുന്ദരമായ ഒരു അധ്യായമാണ് കൊണ്ടോട്ടി നേർച്ചയുടേത്. ഏകദേശം രണ്ടര നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് കൊണ്ടോട്ടി നേർച്ചയ്ക്ക്. ഒരു നാട് രാവും പകലും ആഘോഷത്തിലാറാടുന്ന കാഴ്ച നിലച്ചിട്ട് പതിനാല് വർഷമേ ആകുന്നുള്ളൂ. എങ്കിലും ഈ നൂറ്റാണ്ടിൽ ജനിച്ച തലമുറയ്ക്ക് കേട്ടു കേൾവി മാത്രമായൊരു ആഘോഷമാണ് കൊണ്ടോട്ടി നേർച്ച. ആ കൊണ്ടോട്ടി നേർച്ചയാണ് ഇപ്പോൾ വീണ്ടും മടങ്ങിയെത്തുന്നത് .കൊണ്ടോട്ടി തക്കിയ തങ്ങൾ കുടുംബ ട്രസ്റ്റ് ഭാരവാഹികളുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9 ന് കൊടികയറ്റം നടത്തുന്നതോടെ നേർച്ചയുടെ ഒരുക്കങ്ങൾ തുടങ്ങുകയായി. രാവിലെ 10 മണിക്ക് ആത്മീയ കാര്യനിർവഹണത്തിന് ഒരാളെ തക്കിയയിൽ ചുമതലയേൽപ്പിക്കും. തുടർന്നുള്ള 30 ദിവസങ്ങളിൽ ഖുർആൻ ഖത്തം പാരായണവും നടക്കും. അതിന് ശേഷമാണ് പരമ്പരാഗത രീതിയിൽ ആചാര അനുഷ്ഠാന ആഘോഷ പരിപാടികളോടെ കൊണ്ടോട്ടി നേർച്ച കൊണ്ടാടുക.
രണ്ടര നൂറ്റാണ്ട് കാലമായി കൊണ്ടോട്ടിയിൽ വർഷാവർഷം നടന്നു വരുന്ന കൊണ്ടോട്ടി നേർച്ച ചില സാങ്കേതിക കാരണങ്ങളാൽ മുടങ്ങികിടക്കുകയായിരുന്നു. 17 ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ കൊണ്ടോട്ടി തങ്ങളായി എത്തിയ ഖാജാ മുഹമ്മദ് ഷാ തങ്ങൾ, മുഹ്‌യുദ്ദിൻ ഷെയ്ഖിന്റെയും അജ്മീർ ഖാജയുടെയും പേരിൽ കൊടി സ്ഥാപിച്ച് ഖുർആൻ ഖത്തം പാരായണം ചെയ്ത് വിശ്വാസികൾക്കും പാവപ്പെട്ടവർക്കും അന്നദാനം നടത്തി ലോകസമാധാന പ്രാർത്ഥന നടത്തി ആചരിച്ചു പോന്നിരുന്ന കൊണ്ടോട്ടി നേർച്ച നാടിന്റെ മത മൈത്രി സാഹോദര്യം വിളിച്ചു പറയുന്ന ഒരു ഉത്സവമായിരുന്നു. റമളാൻ വ്രതാനുഷ്ഠാനങ്ങൾക്കും ശബരിമല മണ്ഡലകാലത്തിനും വിശ്വാസികൾ ഒരുങ്ങുകയും ദിനചര്യയിൽ മാറ്റം വരുത്തുകയും ചെയ്യുന്നത് പോലെയാണ് കൊണ്ടോട്ടിക്കാർ നേർച്ചയെ വരവേൽക്കാനിരിക്കുന്നത്. മൂന്നു രാത്രിയും നാലു പകലുകളും കൊണ്ടോട്ടിക്കാർക്ക് ഉത്സവത്തിന്റെ പ്രതീതി സമ്മാനിച്ചാണ് നേർച്ചക്ക് കൊടിയിറങ്ങുക.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പ്രത്യേകമായി പങ്കു വഹിക്കുന്ന നേർച്ചയിൽ ഓരോരുത്തർക്കും തനതായ കീഴ്‌വഴക്കങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഇത് കൊണ്ട് കൂടിയാണ് മാനവമൈത്രിയുടെ സംഗമസ്ഥാനമായ കൊണ്ടോട്ടി നേർച്ച പുനരുദ്ധരിക്കാൻ കൊണ്ടോട്ടി തക്കിയ തങ്ങൾ കുടുംബ ട്രസ്റ്റ് ഐക്യകണ്ഠേന തീരുമാനിച്ചത്.
പത്രസമ്മേളനത്തിൽ
ട്രസ്റ്റ് ചെയർമാൻ അബ്ദുറഹ്മാൻ തങ്ങൾ കെ ടി, ട്രഷറർ
അബ്ദുൽ അസീസ് തങ്ങൾ കെ ടി, വൈസ് ചെയർമാൻ ഇസ്ഹാഖ് തങ്ങൾ കെ ടി, എക്സിക്യൂട്ടീവ് മെമ്പർമാരായ റഫീഖ് തങ്ങൾ കെ ടി,
ശിഹാബ് തങ്ങൾ കെ ടി,ഷിഹാബുദ്ദിൻ തങ്ങൾ കെ ടി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.