Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2025 21:07 IST
Share News :
തലയോലപ്പറമ്പ്: ഇരുപത്തൊന്നാം നൂറ്റാണ്ടിന് കരുണയും, സഹോദര്യവും, സ്നേഹവും പകർന്നു നൽകി കടന്നു പോയ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയെ തലയോലപ്പറമ്പ് പൗരാവലി അനുസ്മരിച്ചു. മാനവികതയ്ക്ക് മുൻതൂക്കം നൽകിയ ഫ്രാൻസിസ് മാർപ്പാപ്പ നിലപാടുകളുടെ വ്യത്യസ്തത മൂലം ചരിത്രത്തിന്റെ ഭാഗമായെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇടവക വികാരി റവ. ഡോ. ബെന്നി ജോൺമാരാം പറമ്പിൽ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ട്രസ്റ്റി ബേബി പുത്തൻപറമ്പിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായകെ. സെൽവരാജ്, എം.കെ ഷിബു, സാബു പി.മണലോടി, അഡ്വ.ആന്റണി കളമ്പുകാടൻ,ജോയ് കൊച്ചാനാപ്പറമ്പിൽ,
സുഭാഷ് പുഞ്ചക്കോട്ടിൽ, ഫിറോസ് മാവുങ്കൽ, വിവിധ സാമുദായിക നേതാക്കളായ എൻ.മധു, എസ്. ഡി. സുരേഷ് ബാബു, അഡ്വ.സുനീഷ് കുമാർ, പള്ളികേന്ദ്രസമിതി വൈസ് ചെയർമാൻ ജോൺസൺ കൊച്ചുപറമ്പിൽ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. പ്രൊഫ. സണ്ണി ജോസ് പള്ളിക്കമ്യാലിൽ അനുശോചനപ്രമേയം അവതരിപ്പിച്ചു.അനുസ്മരണസമ്മേളനത്തിന് മുൻപ് ഇടവകയുടെ നേതൃത്വത്തിൽ മൗനജാഥയും സംഘടിപ്പിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.