Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്ലാമറ്റം ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങിക്കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ 3.916 കോടി രൂപയുടെ ഫണ്ട് അനുവദിച്ചുകൊണ്ട് അന്തിമ ഉത്തരവിറക്കി

28 May 2025 19:41 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കടപ്ലാമറ്റം ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങുന്നതിനുവേണ്ടി ബഡ്ജറ്റില്‍ അഡീഷണല്‍ ഓതറൈസേഷന്‍ തുക ചേര്‍ത്ത് സംസ്ഥാനസര്‍ക്കാര്‍ 3.916 കോടി രൂപയുടെ ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ധനകാര്യവകുപ്പിന്റെ അന്തിമ ഉത്തരവ് സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. 

കടപ്ലാമറ്റം സെന്‍ട്രല്‍ ജംഗ്ഷനോടു ചേര്‍ന്നാണ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിനുവേണ്ടി സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. 2016 - 17 കാലഘട്ടത്തില്‍ സംസ്ഥാനബഡ്ജറ്റില്‍ കടപ്ലാമറ്റം ടെക്‌നിക്കല്‍ സ്‌കൂളിന്റെ സ്ഥലമെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നതാണ്. ഇതേ തുടര്‍ന്ന് സാമൂഹ്യാഘാത പഠനവും നടത്തുകയുണ്ടായി. സ്ഥലം ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം ജില്ലാ കളക്ടര്‍ മുഖാന്തിരം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതുമാണ്. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തതമൂലം സര്‍ക്കാരില്‍ നിന്ന് അനുകൂല ഉത്തരവിറക്കാന്‍ കഴിയാത്തതുമൂലം ഓരോ വര്‍ഷവും പ്രൊപ്പോസല്‍ മാറ്റിവയ്ക്കുകയായിരുന്നു.കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കടപ്ലാമറ്റം ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സ്വന്തമായി ഭൂമി ഇല്ലാത്ത പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ചിരുന്നതുമാണ്. ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന വാടക കെട്ടിടത്തില്‍ വര്‍ഷകാലത്ത് വെള്ളംകയറുന്ന അവസ്ഥയാണുള്ളത്. ഇവിടുത്തെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതമൂലം പ്രയാസപ്പെടുന്ന സാഹചര്യങ്ങള്‍ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ഥാപനത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തയ്യാറാക്കിയ നിവേദനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലിന് സമര്‍പ്പിക്കുകയുണ്ടായി. ഇതേ തുടര്‍ന്നാണ് കടപ്ലാമറ്റം ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനും സ്ഥാപനം നിലനിര്‍ത്തുന്നതിനുംവേണ്ടി സര്‍ക്കാര്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ സംബന്ധിച്ച് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചുകൊണ്ട് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സ്ഥലം വാങ്ങിക്കുന്നതിനുള്ള ഫണ്ട് കടപ്ലാമറ്റം ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് അനുവദിച്ചുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ അന്തിമ ഉത്തരവിറക്കിയിരിക്കുന്നത്. 

ധനകാര്യവകുപ്പ് കഴിഞ്ഞ ദിവസം 3.75 കോടി രൂപയുടെ പ്രഥമ ഫയല്‍ അംഗീകരിച്ചുകൊണ്ട് ധനകാര്യവകുപ്പ് മന്ത്രി ഒപ്പുവച്ചിരുന്നു. അതിനുശേഷം ധനവകുപ്പിന്റെ അഡീഷണല്‍ ഓതറൈസേഷനില്‍ ഫണ്ട് ഉള്‍പ്പെടെ ചേര്‍ത്തതാണ്. 3.916 കോടി രൂപയുടെ അന്തിമ ഉത്തരവ് സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കടപ്ലാമറ്റം ടെക്‌നിക്കല്‍ ഹൈസ്‌കൂളിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ ഫണ്ട് അനുവദിച്ച സാഹചര്യത്തില്‍ ഉന്നകവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്‌ട്രേറ്റുമായി കൂടിയാലോചിച്ചുകൊണ്ട് തുടര്‍ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.


Follow us on :

More in Related News