Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 23:23 IST
Share News :
വൈക്കം: എസ് എസ് എൽ സി പരീക്ഷ പേപ്പർ സൂക്ഷിക്കുന്ന വൈക്കം തെക്കേനട ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വൈദ്യുതി ചാർജ് ഒടുക്കാത്തതിനെ തുടർന്ന് കെ എസ് ഇ ബി അധികൃതർ വിച്ഛേദിച്ചു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് വൈദ്യുതി വിച്ഛേദിച്ചത്. ഒരു അധ്യാപിക ഓൺലൈനായി പണമൊടുക്കിയതിനെ തുടർന്ന് ഏഴര മണിക്കൂറിന് ശേഷം രാത്രി 10.30 ഓടെ വൈദ്യുതി പുനസ്ഥാപിച്ചു. മറ്റ് ജില്ലകളിലെ പരീക്ഷ പേപ്പർ സൂക്ഷിക്കുന്നതിനാൽ സ്കൂളിൽ പോലീസ് കാവലേർപ്പെടുത്തിയിരുന്നു. കടുത്ത ചൂടും അന്ധകാരവും ഡ്യൂട്ടി യിലുള്ള പോലീസ് ഉദ്യോഗസ്ഥരേയും വലച്ചു. 7593 രൂപയാണ് വൈദ്യുതി ചാർജായി ഒടുക്കേണ്ടിയിരുന്നത്. നഗരസഭയാണ് സ്കൂളിൻ്റെ വൈദ്യുത ചാർജ് ഒടുക്കേണ്ടത്. സ്കൂളിലെ വൈദ്യുതി വിച്ഛേദിച്ചതറിഞ്ഞ് ഒരു അധ്യാപിക വൈദ്യുതി ചാർജ് ഓൺലൈനായി ഒടുക്കിയതിനെ തുടർന്ന് രാത്രി 10.30 ഓടെയാണ് വൈദ്യുതി പുനസ്ഥാപിച്ചത്. വൈകിട്ട് സുരക്ഷാ ജോലിക്കായി എത്തിയവർ എറെ നേരം സ്കൂളിൽ മാത്രം വൈദ്യതി ഇല്ലാതിരുന്നത് ശ്രദ്ധിച്ചതോടെയാണ് വിച്ഛേദിച്ച കാര്യം അറിയുന്നത്. കഴിഞ്ഞ ദിവസം വൈദ്യുതി ബില്ല് അടച്ചിട്ടും തെറ്റിദ്ധാരണ മൂലം വൈക്കം ജോയിൻ്റ് ആർടി ഓഫീസിലെ വൈദ്യുതി കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചത് വിവാദമായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.