Tue Apr 1, 2025 3:12 AM 1ST

Location  

Sign In

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.

28 Mar 2025 21:14 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിക്ക് ഇന്നലെ ചേർന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ആകെ 9 കോടി രൂപ അടങ്കലിലുള്ള പദ്ധതിക്കാണ് അംഗീകാരം ലഭ്യമായിരിക്കുന്നത്.ഇതിൽ നെൽകൃഷിക്ക് കൂലി ചെലവ് സബ്സിഡി ഇനത്തിൽ 58,50,000 രൂപ വകയിരിത്തിയിട്ടുണ്ട്.മൃഗസംരക്ഷണമേഖലക്ക് 41,00,000 രൂപ, പാർപ്പിട മേഖലയിൽ 90,37, 132 രൂപഎന്നിവ ഉൾപ്പെടുന്നു. മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള സേവന മേഖലയിലും പ്രോജക്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിലെ ഗതാഗത സൗകര്യം കുറഞ്ഞ പ്രദേശത്തെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഗ്രാമവണ്ടി പ്രോജക്ടിലേക്ക് അടുത്ത വർഷവും മുപ്പതു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുകാപ്പള്ളി അറിയിച്ചുകൊള്ളുന്നു





Follow us on :

More in Related News