Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2025 21:13 IST
Share News :
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ള വൈക്കം മൂത്തേടത്തു കാവു ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിലെ പ്രധാന ചടങ്ങായ എരിതേങ്ങ സമർപ്പണം ഭക്തിനിർഭരമായി.
മധുരാപുരി കത്തിയമർന്നതിൻ്റെ പ്രതീകമായാണ് എരിതേങ്ങ സമർപ്പിക്കുന്നത്.
കണ്ണകി ദേവിയായും വൈക്കത്തപ്പൻ്റെ പുത്രി ഭാവത്തിലുമാണ് മൂത്തേടത്തുകാവിലെ പ്രതിഷ്ഠയെന്നാണ് സങ്കൽപ്പം. ഉത്സവത്തിനു ചാരുത പകർന്ന് വിവിധ ഭാഗങ്ങളിൽ നിന്നുഗരുഡൻ തൂക്കമെത്തി.
വാദ്യഘോഷങ്ങൾ, മുത്തുക്കുടകൾ തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന താലപ്പൊലികളിൽ നൂറുകണക്കിന് വനിതകൾ അണിനിരന്നു. രാത്രി 12ന് നടന്ന അരിയേറോടെ ഉത്സവത്തിന് സമാപനമായി.
ക്ഷേത്രം ഊരാഴ്മ ഇണ്ടുംതുരുത്തിമന നീലകണ്ഠൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി വി.
ഹരിഹരൻ നമ്പൂതിരി , എ.വി. വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ ഉത്സവ ചടങ്ങുകൾക്ക് നേതൃത്വം നൽകി .മധുരാപുരിയിലേയ്ക്ക് പോയ ദേവി മൂന്നു മാസങ്ങൾക്ക് ശേഷം കർക്കിടകം ഒന്നിന് തിരിച്ചു വന്ന ശേഷമാണ് ഇനി ക്ഷേത്ര നട തുറന്നു പൂജകൾ പുനരാരംഭിക്കു.
Follow us on :
Tags:
More in Related News
Please select your location.