Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 14:57 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് ബസ്റ്റാൻഡ് നിർമ്മാണത്തിന് നൽകിയ ബി.ഒ.ടി കരാറിലെ അഴിമതിയും പഞ്ചായത്തിനുണ്ടായ വരുമാന നഷ്ടവും ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ നൽകിയ പ്രമേയത്തിന് അവതരണാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കമ്മറ്റി ബഹിഷ്കരിച്ചു.
തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ 2022-23 സാമ്പത്തിക വർഷം നടന്ന സർക്കാർ ഓഡിറ്റ് പ്രകാരം ബി.ഒ.ടി. വ്യവസ്ഥയിൽ നിർമ്മാണത്തിലിരിക്കുന്ന ബസ്സ്സ്റ്റാൻ്റ് കം ഷോപ്പിങ് കോപ്ലക്സ് പദ്ധതി പഞ്ചായത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുമായുള്ള കരാർ പ്രകാരം നിർമ്മാണം പൂർത്തീകരിച്ചെങ്കിൽ മാത്രമേ പഞ്ചായത്തിന് അതിനുള്ള വരുമാനത്തിന് അർഹതയുള്ളൂ. എന്നാൽ നിർമ്മാണം സ്തംഭിച്ച നിലയിലാണ്. നിർമ്മാണത്തിലും അഴിമതി നടന്നതായി ആക്ഷേപമുണ്ട്. പഞ്ചായത്തിന് സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്ന ബി.ഒ.ടി. കരാറിൽ നിന്നും പിൻമാറി അടിയന്തിരമായി ബസ്സ് സ്റ്റാൻ്റ് നിർമ്മാണം പൂർത്തികരിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യം. പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർലമെൻ്ററി പാർട്ടി ലീഡർ ജോസ് വേലിക്കകത്തിൻ്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ കമ്മറ്റി യോഗം ബഹിഷ്കരിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ. ഡി ദേവരാജൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ജോയി കൊച്ചാനാപ്പറമ്പിൽ, ഷിഹാബ് വരവുകാല , സജിമോൻ വർഗ്ഗീസ്, അബ്ദുൾ സത്താർ ജോസ് വേലിക്കകം, വി.ടി. ജയിംസ്, വിജയമ്മ ബാബു,,ജോൺ തറപ്പേൽ, അനിത സുഭാഷ്, നിസ്സാർ വരവുകാല ,സേതു ലക്ഷ്മി, എം. അനിൽക്കുമാർ, പി.എം. മക്കാർ, കെ.കെ. രാജു, വി.ജെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.