Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2025 16:31 IST
Share News :
വൈക്കം: നൂറുകണക്കിന് ക്ഷീര കർഷകരുടെ ആശ്രയ കേന്ദ്രമായ വല്ലകം ക്ഷീരോൽപാദക സഹകരണ സംഘത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് ഉദയനാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ക്ഷീരസംഘം ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി. തുടർച്ചയായി ഭരിച്ചു കൊണ്ടിരിക്കുന്ന എൽ ഡി എഫ്, ബി ജെ പി ഭരണസമതികളുടെ കെടുകാര്യസ്ഥതയും, ജീവനക്കാരുടെ അഴിഞ്ഞാട്ടവും, അഴിമതിയും മൂലമാണ് ക്ഷീര സംഘം തകർച്ചയിലായതെന്നും
ഒരു കാലത്ത് ഏ-ക്ലാസ്സ് സംഘമായിരുന്ന വല്ലകം സംഘം ഭരണസമതിയുടെയും ജീവനക്കാരുടെ ഉത്തരവാദിത്വം ഇല്ലായ്മ മൂലം ഡി ക്ലാസ്സ് ആയി മാറുകയും ചെയ്തുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ക്ഷീരസംഘം ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണാ സമരം കോൺഗ്രസ്സ് വൈക്കം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി.ബിൻസ് ഉദ്ഘാടനം ചെയതു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.ഡി. ജോർജ്ജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ എം.കെ. ശ്രീരാമചന്ദ്രൻ, മോഹനൻ ചായപ്പള്ളി , കെ. എസ്സ് സജീവൻ, റ്റി.പി. രാജലക്ഷ്മി, മിനി തങ്കച്ചൻ, കെ.എം. ചെറിയാൻ, വി. മണിയപ്പൻ, ഗോപി തറയിൽ, കെ. ആർ. മോഹനൻ, സി.എൻ. പ്രസന്നകുമാർ, കെ.സി. സുനിൽ, കെ.കെ. അനിൽകുമാർ, സി.സി. വേണുഗോപാൽ, പി.കെ. മോഹനൻ, പി.സി പൗലോസ്, ഷാജി കെ. ആർ. ഷിബു എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.