Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂത്തേടത്ത് കാവ് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവവും സപ്താഹ യജ്ഞത്തിനും തുടക്കം.

06 Sep 2025 19:35 IST

santhosh sharma.v

Share News :

വൈക്കം: മൂത്തേടത്ത് കാവ് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവവും സപ്താഹ യജ്ഞത്തിനും തുടക്കമായി. ചടങ്ങുകളുടെ ദീപ പ്രകാശനം തന്ത്രി മോനാട്ട് കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. യഞ്ജാ ചര്യൻ പള്ളത്തടുക്കം അജിത് നമ്പൂതിരി, വെൺമണി പരമേശ്വരൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി ആനത്താനത്ത് ഇല്ലത്ത് എ.ജി. വാസുദേവൻ നമ്പൂതിരി, മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. 14 നാണ് സമാപനം. 11 ന് വൈകിട്ട് 5 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര വൈകിട്ട് 7ന് ഫ്യൂഷൻ തിരുവാതിര, 12ന് വൈകിട്ട് 7 ന് സംഗീതാർച്ചന, 13 ന് വൈകിട്ട് 7 ന് ഭജൻസ്, അഷ്ടമി രോഹിണി ദിനമായ 14 ന് രാവിലെ 7 ന് പാരായണം 9.30 ന് പാൽക്കുടം വരവ്, 9.30 ന് നാമസങ്കീർത്തനം 11.30 ന് ഉറിയടി 12.30 പാലഭിഷേകം, ജൻമാഷ്ടമി സദ്യ വൈകിട്ട് 6.30 ന് വിശേഷാൽ ദീപകാഴ്ച, താലപ്പൊലി, പാൽ കാവടി വരവ് 8.15 ന് നൃത്താർച്ചന, 11.30 ന് ജൻമാഷ്ടമി പൂജ കാവടിയഭിഷേകം എന്നിവ നടക്കും.

Follow us on :

More in Related News