Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2025 18:34 IST
Share News :
തലയോലപ്പറമ്പ് :വിശുദ്ധ വാരാചരണത്തിന് പ്രാത്ഥനാനിർഭരമായ തുടക്കം കുറിച്ച് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ ഓശാന ഞായർ ആചരിച്ചു. ക്രിസ്തു ദേവന്റെ ജറുസലം പ്രവേശനത്തെ വിശ്വാസസമൂഹം രാജകീയമായി എതിരേറ്റതിന്റെ ഓർമയിലാണ് ഓശാന ഞായർ ആചരിക്കുന്നത്. ഓശാന തിരുകർമങ്ങൾ സെന്റ് ജോർജ് സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ചു. കുരുത്തോലവെഞ്ചരിച്ച് പ്രദക്ഷിണം പള്ളിയിലെത്തിയതിനെ തുടർന്ന് വിശുദ്ധ കുർബാനയും പ്രസംഗവും നടന്നു. ഇടവക വികാരി റവ. ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ ഓശാന തിരുകർമങ്ങൾക്ക് കാർമികത്വം വഹിച്ചു. റവ. ഫാ. ജോഷി വാസുപുരത്തുകാരൻ സന്ദേശം നൽകി. നാളെയും, മറ്റന്നാളും പെസഹാ കുബസാരം. പെസഹാദിനമായ 17ന് രാവിലെ 6.30ന് കാൽ കഴുകൽ ശുശ്രുഷ, വിശുദ്ധ കുർബാന പ്രസംഗം റവ. ഡോ .ബെന്നി ജോൺ മാരാംപറമ്പിൽ 8ന് ആരാധന. വൈകിട്ട് 6മുതൽ 7വരെ പൊതു ആരാധന. അസിസി സിസ്റ്റേഴ്സ് നയിക്കും.7ന് അപ്പം മുറിക്കൽ ശുശ്രുഷ. ദുഃഖവെള്ളി ദിനമായ 18ന് രാവിലെ 7ന് പീഡാനുഭവ തിരുകർമങ്ങൾ. പ്രസംഗം അസിസ്റ്റന്റ് വികാരി റവ .ഫാ. ഫ്രെഡ്‌ഡി കോട്ടൂർ. വൈകിട്ട് 4ന് യൂണിറ്റുകളിൽ നിന്ന് കുരിശിന്റെവഴി പള്ളിയിൽ എത്തും. തുടർന്ന് പരിഹാര പ്രദക്ഷിണം.5.30ന് പീഡാനുഭവ സന്ദേശം സിസ്റ്റർ ഷെറിൻ സി. എസ്. എൻ. ദുഃഖ ശനി ദിവസമായ 19ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. ഈസ്റ്റർ ദിനമായ 20 നുള്ള തിരുകർമങ്ങൾ ശനിയാഴ്ച രാത്രി 10ന് പാരീഷ് ഹാളിൽ ആരംഭിക്കും. വിശുദ്ധ കുർബാന. പ്രസംഗം ഡീക്കൻ ജിബിൻ കദളിക്കാട്ട് തുടർന്ന് കലാപരിപാടികൾ, നോമ്പ് വീടൽ, ഈസ്റ്റർ മുട്ട വിതരണം.രാവിലെ 7നും 8.30നും വി.കുർബാന.
Follow us on :
Tags:
More in Related News
Please select your location.