Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2024 18:15 IST
Share News :
മുക്കം:മാവൂർതാത്തൂർ പൊയിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം പതിനഞ്ചാമത് പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ ഏഴു മുതൽ ഒമ്പതു വരെ വിശേ ശേഷാൽ പൂജകളോടെ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്രി പാലക്കോൾ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. ഞായറാഴ്ച രാവിലെ അഞ്ചിന് നിർമാല്യ ദർശനത്തോടെ വിശേഷാൽ പൂജകൾ ആരംഭിച്ചത്. വൈകുന്നേരം ആറിന് എളമരം മപ്രം ശ്രീകൃഷ്ണ ഭജന മഠത്തിന്റെ കിഴക്ക് ദേശത്തിന്റെയും പി.എച്ച്.ഇ.ഡിയിൽ നിന്ന് വടക്ക് ദേശത്തിന്റെയും വരവാഘോഷം ക്ഷേത്ര സന്നിധിയിൽ എത്തി . രാത്രി എട്ടിന് കുറ്റിക്കാട്ടൂർ തപസ്യ കലാസാഹിത്യവേദി അവതരിപ്പിക്കുന്ന 'കുരുക്ഷേത്രം' നാടകവും ഉണ്ടാകും. രണ്ടാം ദിവസമായ ഏപ്രിൽ എട്ടിന് വൈകുന്നേരം ഏഴിന് നൃത്ത നൃത്ത്യങ്ങളും തിരുവാതിരക്കളിയും അരങ്ങേറും. മൂന്നാം ദിവസമായ ചൊവ്വാഴ്ച ൈ വൈകുന്നേരം 7.30ന് പിന്നണി ഗായകൻ അഭിജിത് കൊല്ലവും മഴവിൽ മനോരമ കിടിലം ജേതാക്കളായ സാൻവിക, സമിഷ, മാജിക് ഡാൻസർ പ്രശാന്ത് എന്നിവർ നയിക്കുന്ന മെഗാ ഗാനമേളയും മെഗാ ഷോയും അരങ്ങേറും .
എല്ലാ ദിവസവും രാവിലെ വിശേഷാൽ പൂജകൾ, പ്രഭാഷണവും പ്രസാദ് ഊട്ടും ഉണ്ടാകും. മൂന്നു ദിവസങ്ങളിലും അന്നദാനം നടത്തും.
Follow us on :
Tags:
More in Related News
Please select your location.