Thu May 15, 2025 5:50 PM 1ST

Location  

Sign In

സഭകള്‍ കൂടി വരേണ്ടതും കരം കോര്‍ക്കേണ്ടതും കാലികമായ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.

23 Jan 2025 22:07 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സഭകള്‍ കൂടി വരേണ്ടതും കരം കോര്‍ക്കേണ്ടതും കാലികമായ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ക്രിസ്തുവിന്റെ സഭ പക്വമാണെന്ന അടയാളമാണ് സഭകളുടെ കൂടിവരവും കൂട്ടായ സുവിശേഷ പ്രഘോഷണവും കാണിക്കുന്നത്. സീറോ മലബാര്‍ സഭയുടെ ആതിഥേയത്വത്തില്‍ കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടന്ന ക്രൈസ്തവ ഐക്യ പ്രാര്‍ത്ഥനകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്. നിഖ്യസൂനഹദോസില്‍ പറഞ്ഞിരിക്കുന്നതുപോലെ ദൈവത്തെ കുറിച്ചു പഠിപ്പിക്കാനുള്ള ജാഗ്രത പുലര്‍ത്തണമെന്ന് സീറോ മലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍.ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. . മൂവാറ്റുപുഴ ഭദ്രാസന മുന്‍ അധ്യക്ഷന്‍ അബ്രഹാം മാര്‍ യൂലിയോസ്, മലങ്കര മാര്‍തോമ സുറിയാനി സഭയില്‍ നിന്നുള്ള സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയും റാന്നി ഭദ്രാസന അധ്യക്ഷനുമായ ജോസഫ് മാര്‍ ബര്‍ണബാസ്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയില്‍ നിന്നുള്ള നിലക്കല്‍ ഭദ്രാസന അധ്യക്ഷന്‍ ജോഷ്വാ മാര്‍. നിക്കോദിമോസ്, മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്തയും യുകെയിലേക്കും അയര്‍ലണ്ടിലേക്കുമുള്ള പാത്രിയര്‍ക്കീസിന്റെ വികാരിയുമായ മാത്യൂസ് മാര്‍. അന്തിമോസ്, സിഎസ്‌ഐ സഭ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.സാബു കോശി മലയില്‍, മലങ്കര യാക്കോബായ സുറിയാനി സഭയില്‍ നിന്നുള്ള സലീബാ റമ്പാച്ചന്‍, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ജേവലോകം അരമനയിലെ റവ.യാക്കോബ് റമ്പാച്ചന്‍, മലബാര്‍ സ്വതന്ത്ര സുറിയാനി-തൊഴിയൂര്‍ സഭയിലെ റവ.സ്‌കറിയ ചീരനച്ചന്‍, കെസിസി ജനറല്‍ സെക്രട്ടറി ഡോ.അഡ്വ പ്രകാശ് പി.തോമസ്, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. 



Follow us on :

More in Related News