Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് റാഗിങ്: അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

12 Feb 2025 09:55 IST

CN Remya

Share News :

കോട്ടയം: കോട്ടയം ഗവ നേഴ്സിംഗ് കോളജിൽ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാഗ് ചെയ്ത കേസില്‍ അഞ്ച് വിദ്യാർഥികള്‍ക്ക് സസ്പെൻഷൻ. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. 

ഒന്നാം വർഷ വിദ്യാർഥികളെ മൂന്ന് മാസത്തോളം അതിക്രൂരമായി റാഗ് ചെയ്തുവെന്നാണ് പരാതി. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളജ് പ്രിൻസിപ്പാള്‍ നടപടി എടുത്തത്.

മുതിർന്ന വിദ്യാർഥികൾ മൂന്ന്‌ മാസമായി ഇവരെ റാഗിങ്‌ ചെയ്‌തിരുന്നുവെന്നും നഗ്നരാക്കി നിർത്തിയ ശേഷം വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡമ്പൽ തൂക്കിയും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിപ്പെടുത്തിയും നിലവിളിക്കുമ്പോൾ വായിൽ ക്രീമും കലാമിൻ ലോഷൻ ഒഴിച്ചും അതിക്രൂരമായാണ്‌ ഇവരെ പീഡിപ്പിച്ചിരുന്നതെന്ന്‌ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News