Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപജില്ല കായിക മേള : മത്സരത്തിലെ വേഗതയേറിയ താരമായി മുഹമ്മദ് ഫര്‍ഹാന്‍

17 Oct 2024 17:44 IST

- Antony Ashan

Share News :

മൂവാറ്റുപുഴ :നഗരസഭ സ്റ്റേഡിയത്തില്‍ നടന്നുവന്ന ഉപജില്ല സ്‌കൂള്‍ കായികമേളയിലെ എല്‍ പി വിഭാഗം മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ മീറ്റിലെ വിക്ത്യഗത ചാമ്പ്യനായി മുളവൂര്‍ എം എസ് എം സ്‌കൂളിലെ മുഹമ്മദ് ഫര്‍ഹാര്‍. മല്‍സരിച്ച മുന്ന് ഇനത്തിലും ഒന്നാം സ്ഥാനം നേടിയാണ് രണ്ടാം ക്ലാസ്‌കാരന്‍ താരമായത്. കായിക മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റും ഫര്‍ഹാന്റെ പേരിലാണ്. 100 മീറ്റര്‍ , 50 മീറ്റര്‍ ഓട്ട മത്സരത്തിലും , സ്റ്റാന്‍ഡ് ജംബിലുമാണ് ഫര്‍ഹാന്‍ മിന്നും വിജയം കരസ്ഥമാക്കിയത്. മീറ്റിലെ മികച്ച പ്രകടനത്തിലുള്ള ട്രാഫി എച്ച് എം ഫോറം സെക്രട്ടറി എം കെ മുഹമ്മദില്‍ നിന്ന് മുഹമ്മദ് ഫര്‍ഹാന്‍ ഏറ്റുവാങ്ങി




Follow us on :

More in Related News