Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

08 Jun 2025 23:57 IST

santhosh sharma.v

Share News :

വൈക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉല്ലല യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഉല്ലല വ്യാപാരഭവൻ ഹാളിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ഷാജി എസ്തപ്പാൻ പന്തല്ലൂർ അധ്യക്ഷതവഹിച്ചു. എം ബി ബിഎസ് പൂർത്തിയാക്കിയ ഡോ. അച്യുത്കുമാർ,ഡോ.ആതിര സുരേഷ്, ഡോ.അനുശ്രീ കൊച്ചുമോൻ

എന്നിവരെയും എസ് എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളേയും സി .കെ. ആശ എം എൽ എ ഉപഹാരം നൽകി ആദരിച്ചു.

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് ദാസ്, കെവിവി ഇഎസ് ജില്ലാ പ്രസിഡൻ്റ് എം.കെ.തോമസുകുട്ടി, ജില്ലാ ഭാരവാഹികളായ എ.കെ.എൻ.പണിക്കർ, കെ. ജെ. മാത്യു, പി.ശിവദാസൻ,ജോസഫ് ഇടത്തിൽ, യൂണിറ്റ് സെക്രട്ടറിമാരായ ഡി.സോമനാഥൻ, ബിജുപറപ്പള്ളി, സന്തോഷ് ചിറ്റയിൽ, അനിൽകുമാർ, എം.കെ.ദേവാനന്ദൻ, ഡി. സാബു തുടങ്ങിയവർ പ്രസംഗിച്ചു.




Follow us on :

More in Related News