Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

29 Jun 2025 20:00 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ്എസ്എൽസി, പ്ലസ് ടു ,എൻജിനീയറിങ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി, ഇറുമ്പയം മേഖലാ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ ട്രോഫികളും ഷാളും അണിയിച്ച് ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വി.സി ജോഷിയുടെ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗം മുൻ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് അഡ്വ. പി. പി സിബിച്ചൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി വി. ജെ ലഹരി വിരുദ്ധ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസിനും നേതൃത്വം നൽകി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ മനോജ് കെ. തൈപ്പറമ്പിൽ കെ. പി ജോസ്, പി. എസ് ബാബു, മണ്ഡലം കോൺഗ്രസ് നേതാക്കളായ ബേബിച്ചൻ പൊറുമ്പിൽ, ലീല ചെറുപുഴി, ബിജു പി. പി പാഴുക്കാലായി, ചാക്കോ കൂവപ്പള്ളി, മാനി ഗോപാലൻ, സിബിച്ചൻ അരിഞ്ഞാണി പുത്തൻപുര, ബൈജു നടുപറമ്പിൽ, രാജേഷ് ചെത്തിക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. മാതാപിതാക്കളും വിദ്യാർത്ഥികളും അടക്കം നൂറ് കണക്കിന് പേർ പങ്കെടുത്തു. വിദ്യാർഥികൾക്ക് ചടങ്ങിൽ പഠനോപകരണങ്ങളും വിതരണം ചെയ്തു. 

Follow us on :

More in Related News