Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2025 14:17 IST
Share News :
കടുത്തുരുത്തി അർബൻ ബാങ്കിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി
കടുത്തുരുത്തി മാന്നാർ പൂമംഗലം ശാന്തമ്മ (73 ), സഹോദരിയും ഡിസിസി മെമ്പറുമായ മഹിളാമണിയമ്മ (84) ആണ് ബാങ്കിന്റെ മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയത്
ആശുപത്രിയിൽ പോയിട്ട് തിരികെ വന്ന ശാന്തമ്മയെ അകത്തു കയറ്റാതെ കടുത്തുരുത്തി അർബൻ ബാങ്ക് വീട് ജപ്തി ചെയ്തതെന്ന് കടുത്തുരുത്തി പത്തൊമ്പതാം വാർഡിൽ താമസിക്കുന്ന പൂഴിക്കോൽ,മാന്നാർ കരയിൽ പൂമംഗലം വീട്ടിൽ സദാശിവൻ നായരുടെ ഭാര്യ ശാന്തമ്മയുടെ പരാതി.
ശാന്തമ്മയും ഭർത്താവ് സദാശിവൻ പിള്ളയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. രാവിലെ ആശുപത്രിയിൽ പോയി തിരിച്ചു വരുന്ന വഴി വീട്ടിലെത്തിയപ്പോൾ മരുന്നും ആഹാരവും പോലും എടുപ്പിക്കാതെ പുറകിലെ വാതിൽ പൊളിച്ച് അകത്തു കടന്ന് താഴിട്ടുപൂട്ടി സീൽ ചെയ്തു വീടും സ്ഥലവും ജപ്തി ചെയ്തു എന്നാണ് ശാന്തമ്മ പറയുന്നത്.... കടുത്തുരുത്തി അർബൻ ബാങ്കിൽ നിന്ന് മകനും ശാന്തമ്മ കക്ഷി ചേർന്നുകൊണ്ട് എടുത്ത് 7 ലക്ഷം രൂപ ലോൺ എടുത്തത്.ഇപ്പോൾ പലിശയും കൂട്ടുപലിശയും ചേർത്ത് 18, 26,300 രൂപയോളം ആയി എന്നും ഇവർ പറയുന്നു.
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ ആണ്ജപ്തി നടപടികൾ നടന്നത്.
ഉടുതുണി മാറുവാനോ,ആഹാരം കഴിക്കുവാനോ, മരുന്നുപോലും എടുക്കാൻ ബാങ്ക് അധികൃതർ സമ്മതിച്ചില്ല എന്നും, മാർച്ച് 28 ആം തീയതിക്കകം പൈസ അടയ്ക്കാമെന്ന് പറഞ്ഞിട്ട് പോലും ഒരു വിട്ടുവീഴ്ചയും നൽകിയില്ല എന്ന് ശാന്തമ്മ പറഞ്ഞു
കുടിശിക തുകയായ 9 ലക്ഷം രൂപ അടച്ചാൽ വീട് തുറന്ന് കൊടുക്കാം എന്ന് ബാങ്ക് അധികൃതർ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.