Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിഠായിക്കുന്നം പുണ്ഡരീകപുരം ശ്രീമഹാവിഷ്ണു‌ ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ 21, 22 തീയ്യതികളിൽ.

20 Apr 2025 15:42 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മിഠായിക്കുന്നം പുണ്ഡരീകപുരം ശ്രീമഹാവിഷ്‌ണു ക്ഷേത്രത്തിലെ ആറാട്ട് സ്‌മാരകദിനവും, പാടത്തുകാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്‌ഠാസ്‌മാരക ദിനവും ഏപ്രിൽ 21, 22 തീയ്യതികളിൽ നടക്കും. തന്ത്രി മുഖ്യൻ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, അനിൽദിവാകരൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് താന്ത്രിക ചടങ്ങുകൾ നടക്കുന്നത്. 21 ന് പുലർച്ചെ 4.30ന് പള്ളിയുണർത്തൽ, 5 ന് നിർമ്മാല്യദർശനം, ഉഷപൂജ, വിശേഷാൽ പൂജ, വൈകിട്ട് 5.30ന്

പ്രാസാദ ശുദ്ധിക്രിയകൾ, 6.30 ന് ദീപാരാധന 8 ന് ന്യത്തനൃത്യങ്ങൾ. 22 ന് രാവിലെ 7ന് ബിംബശുദ്ധി ക്രിയകൾ, 7.30 ന് ബ്രഹ്മകലശപൂജ, 9.30 ന് ശ്രീസുബ്രഹ്മണ്യസ്വാമിക്ക് കലശാഭിഷേകം, 10 ന്

പുണ്ഡരീകപുരത്തപ്പന് കലശാഭിഷേകം 

തുടർന്ന് ശ്രീഭൂതബലി, 11 ന്

പാടത്ത്കാവിലമ്മയ്ക്ക് നവകാഭിഷേകം

ഉച്ചയ്ക്ക് 12.30ന് അന്നദാനം

വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന

7.30 ന് അത്താഴപൂജ, 8.30 ന്

ദേശതാലപ്പൊലി, 9 ന്

കളമെഴുത്തും പാട്ടും, 9.30 ന്

ദേശമുടിയേറ്റ് എന്നിവയാണ് പ്രധാന ചടങ്ങുകൾ.

Follow us on :

More in Related News