Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 22:27 IST
Share News :
പീരുമേട്: ഒരു മാസമായി കാട്ടാനകൂട്ടം പീരുമേട് ജന മേഖലയിൽ നാശം വിതക്കുന്നു. എന്നാൽ വനം വകുപ്പിൻ്റെ വാഹനം ഒരാഴ്ചയായി കട്ടപുറത്താണ്. പീരുമേട് പഞ്ചായത്തിലെ പ്ലാക്കത്തടം, കച്ചേരി കുന്ന്, തോട്ടാപുര, കുട്ടിക്കാനം തട്ടാത്തിക്കാനം മേഖലകളിലെ കൃഷിയിടങ്ങൾ എല്ലാം കാട്ടാനകൂട്ടം ചവിട്ടിമെതിച്ചു. വനം വകുപ്പ് നിസംഗത തുടരുകയാണ്. കഴിഞ്ഞയാഴ്ച പീരുമേട് ഐ.എച്ച്.ആർ.ഡി സ്കൂളിന് സമിപം പട്ടാപകൽ കാട്ടാന ഇറങ്ങി. വിവരം വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും വാഹനം ഇല്ലാത്തതിനാൽ എത്താനാവില്ലന്ന മറുപടി ആർ. ആർ. ടിയിൽ നിന്ന് ലഭിച്ചു. തുടർന്ന് മുറിഞ്ഞപുഴ വനം വകുപ്പുമായി ബന്ധപെട്ടപ്പോൾ അവർ മതമ്പയിൽ കാട്ടാനയെ ഓടിക്കാൻ പോയന്ന വിവരം ലഭിച്ചു. ഒരു മണിയോടുകുടി ഐ.എച്ച്.ആർ.ഡി സ്കൂൾ മുറ്റത്തേക്കെത്തിയ ആനയെ കുട്ടികൾ ബഹളം കൂട്ടി ഓടിച്ചു. ആർ.ആർ.ടി യുടെ വാഹനം നന്നാക്കാൻ ഫണ്ട് ലഭ്യമല്ലന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു ഫോറസ്റ്ററുടെ നേതൃത്വത്തിൽ 6 ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷം വനം മന്ത്രി പീരുമേട് സന്ദർശിച്ചപ്പോൾ പീരുമേട് കേന്ദ്രമാക്കി 12 പേർ അടങ്ങുന്ന ഒരു ആർ.ആർ.ടി യൂണിറ്റ് ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തി. നിലവിലുള്ളതു കൂടാതെ ഒരു വാഹനം കൂടി അനുവദിക്കണമെന്ന് മാധ്യമപ്രവർത്തകർ ആവശ്യമുന്നയിച്ചപ്പോൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതാണ്. ഇവ ജലരേഖയായി മാറി. ബുധനാഴ്ചയും കാട്ടാനകൂട്ടം പ്രദേശത്ത് വ്യാപക നാശം വരുത്തി. പൊതുജനങ്ങൾ സംഘടിച്ച് വനം വകുപ്പിനെതിരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.
Follow us on :
More in Related News
Please select your location.