Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 20:04 IST
Share News :
കടുത്തുരുത്തി: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനത്തിന്മേൽ ലഭിച്ചിട്ടുള്ള ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ എന്നിവയുടെ പബ്ലിക് ഹിയറിംഗ് ജൂൺ 23 രാവിലെ 10.30 മുതൽ എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ച് നടക്കും. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാനും അംഗങ്ങളും പങ്കെടുക്കുന്ന ഹിയറിംഗിൽ ആക്ഷേപങ്ങളും/ അഭിപ്രായങ്ങളും സമർപ്പിച്ചിട്ടുള്ളവർ ഹാജരാകണം. മാസ്സ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ നിന്ന് ഒരു പ്രതിനിധിയെ മാത്രമാണ് ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുക.
Follow us on :
Tags:
More in Related News
Please select your location.