Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ (കില) അക്കാദമിക് ഡിവിഷനിൽ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

11 Apr 2025 21:23 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: സംസ്ഥാന സർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ (കില) അക്കാദമിക് ഡിവിഷനായ കിലെ ഐ.എ.എസ്. അക്കാദമിയുടെ ഈ വർഷത്തെ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള അക്കാദമിയിലെ അഞ്ചാമത് ബാച്ചിന്റെ അധ്യയനം ജൂൺ ആദ്യവാരം ആരംഭിക്കുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പൊതുവിഭാഗവിദ്യാർഥികളുടെ ഫീസ് 50,000 രൂപയും ക്ഷേമനിധികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് പകുതി നിരക്കായ 25,000- രൂപയുമാണ് ഫീസ്. 

വിശദവിവരങ്ങളും രജിസ്ട്രേഷൻ ലിങ്കും www.kile.kerala.gov.in/kileiasacademy ലഭ്യമാണ്.



Follow us on :

More in Related News